കല്‍പ്പറ്റ: ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റും, എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂളും സംയുക്തമായി നടത്തുന്ന എം.കെ. ജിനചന്ദ്രന് സ്മാരക ഉപന്യാസ മത്സരം ഈ മാസം ഒമ്പതിന് എസ്.കെ.എം.ജെ. ഹൈസ്കൂളില്‍ നടക്കും. ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ഒരുവിഷയത്തെ അധികരിച്ചാണ് മത്സരം നടക്കുക. ജില്ലയിലെ ഹൈസ്കൂളുകളില്‍ നിന്നും ഒരുകുട്ടിക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ഥികള്‍ പ്രിന്സിപ്പലിന്റഎ സാക്ഷ്യപത്രവുമായി അന്നേദിവസം രാവിലെ 10.30ന് സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഈ മാസം 31ന് വൈകിട്ട് മൂന്നുമണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: