ബത്തേരി: വിദ്യാര്‍ഥികളുടെ വായനാശീലവും അന്വേഷണ തൃഷ്ണയും വളര്‍ത്തുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്, പി.ടി.ബി. സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സോഷ്യല്‍ ആക്ഷന്‍
ഗ്രൂപ്പ് (ശാസ്ത്ര) സംസ്ഥാന തലത്തില്‍ നടത്തിവരുന്ന പി.ടി. ഭാസ്ക്കര പണിക്കര്‍
സ്മാരക ബാലശാസ്ത്ര പരീക്ഷയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കാസര്‍ഗോഡ് ജില്ലയും രണ്ടാംസ്ഥാനം കണ്ണൂരും നേടി. യു.പി. വിഭാഗത്തില്‍ ഒന്നാംസ്ഥാനം കോഴിക്കോടും രണ്ടാംസ്ഥാനം കാസര്‍ഗോഡും നേടി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ചെന്നൈ, കോയബത്തൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നുമായി 200-ഓളം വിദ്യാര്‍ഥികള്‍ക്ക് പുറമെ തുല്യതാ പഠിതാക്കളും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം സംസ്ഥാന സാക്ഷരതാ മിഷന് റീജ്യണല്‍ കോര്‍ഡിനേറ്റര്‍ ഷാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പി.ടി.ബി. അനുസ്മരണം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.വി. ജോയിയും, സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരിയും ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് വി. ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന് മുഖ്യ പ്രഭാഷണം നടത്തി. പി.എം. സ്മിത, ഡോ. പി.പി. കുഞ്ഞിരാമന്, ഡോ. പി. ലക്ഷ്മണന്, ഡോ. ഫാ. എ.പി. മത്തായി, കെ. അജിത്ത്, പി. സുധാകരന്, ഗ്രേസി ജേക്കബ്, വി.ആര്. രാമകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: