- സമയത്ത് ഉപകരിക്കുന്നയാളാണ് യഥാര്‍ത്ഥ സുഹൃത്ത്.
- ഒരിക്കലും ഇല്ലാത്തതില്‍ ഭേദം താമസിച്ചുള്ളതാണ്.
- മനസ്സുകൊണ്ടുപോലും ആരെയും വഞ്ചിക്കരുത്.
- മറ്റുള്ളവരെന്ത് ചെയ്യണമെന്നു നാം വിചാരിക്കുന്നുവോ അതുപോലെ നാം പ്രവര്‍ത്തിക്കുക.
- ഒരു കള്ളം പല കള്ളത്തിലേക്ക് എത്തിക്കുന്നു.
- പരാജയം വിജയത്തിലേക്കുള്ള വഴിയാണ്.
- ഈശ്വരന്‍ നമ്മുടെ രൂപത്തെയല്ല ഹൃദയത്തെയാണ് കാണുന്നത്.
- അദ്ദേഹം തന്നെ ആനന്ദം തരുന്നതും അനുഭവിക്കുന്നതും.
- തിരുത്താന്‍ ഒരിക്കലും വൈകരുത്.
- വിതയ്‌ക്കുന്നത് കൊയ്യും.
- ദുരാഗ്രഹത്തിന് ബദലായി മറ്റൊന്നുമില്ല.
- കാഴ്ചയില്‍നിന്നും അകന്നാല്‍ മനസ്സില്‍നിന്നും അകലും.
- പൈസ സൂക്ഷിക്കുന്നത് ബുദ്ധി. പവന്‍ സൂക്ഷിക്കുന്നത് വിഡ്ഢിത്തം.
- ആരുമായും വഴക്കടിക്കരുത്.
- സംസാരവും പ്രവൃത്തിയും രണ്ടാണ്.
- എന്തും അധികമായാല്‍ കൊള്ളില്ല.
- തിന്മ അതിന്റെ ശിക്ഷ തരും.
- നിങ്ങളുടെ സ്വന്തം മനസ്സ് പരിശോധിക്കുക.
- നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്ത് ഈശ്വരന്‍ മാത്രമാണ്.
- ഈശ്വരനെ കാണുന്നതിനുവേണ്ടി അഭിനിവേശപ്പെടൂ.
- മനസ്സുണ്ടെങ്കില്‍ വഴിയുണ്ട്. സ്വാമി ജ്ഞാനാനന്ദ സരസ്വതി
















