ഒരിക്കല്‍ ഒരാള്‍ ഗുരുജിയോട് ചോദിച്ചു, “എനിക്ക് എപ്പോഴും വല്ലാത്ത ഭയമാണ്. എങ്ങനെയാണ് അതില്‍നിന്ന് മുക്തി നേടുക?”
“ഒരു സേവാ ഗ്രൂപ്പില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കൂ.” എന്നാണ് അതിന് ഗുരുജി മറുപടി നല്‍കിയത്.
അതെ! സേവനം നമ്മെ എല്ലാവിധ ഭയങ്ങളില്‍ നിന്നും മുക്തരാക്കുന്നു. എന്നാല്‍ സേവനത്തിന്റെ മര്‍മ്മം എന്താണെന്നറിയുമ്പോഴേ സേവനത്തിന്റെ വില അറിയൂ.“സേവനം”അല്ലാത്ത പക്ഷം, അത് നമുക്ക് മറ്റൊരു ഭാരമായിത്തീരും. സേവനത്തിന്റെ ശക്തിയെക്കുറിച്ച് ഗുരുജി ഇങ്ങനെ പറയുന്നു.
‘ഞാന്‍’‘ഞാന്‍’ എന്ന തോന്നല്‍ നിങ്ങളെ നിസ്സഹായരാക്കുന്നു. എനിക്കെന്തു സംഭവിക്കും?’എന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍, നിരാശയാകും നിങ്ങള്‍ക്ക് ലഭിക്കുന്നത്. എനിക്കെന്തു നല്‍കാന്‍ കഴിയുമെന്നു ചിന്തിക്കൂ. എത്രമാത്രം ശക്തിയാണ് നിങ്ങളിലുള്ളതെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും.
















