നാഗ്പൂര്‍:പത്മഭൂഷന്‍ പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ്താരം ആശാ പരേഖ് സമീപിച്ചിരുതായി കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. മഹാരാഷ്‌ട്രയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ശുപാര്‍ശയ്‌ക്ക് വേണ്ടി ആള്‍ക്കാര്‍ പിന്നാലെ കൂടുന്നതിനാല്‍ പുരസ്‌ക്കരങ്ങള്‍ നല്‍കുന്നത് ഇക്കാലത്ത് വലിയ തലവേദനയാണെും അദ്ദേഹം പറഞ്ഞു.
പത്മഭൂഷന്‍ പുരസ്‌കാരത്തിന് തന്റെ പേരും ശുപാര്‍ശ ചെയ്യണമൊവശ്യപ്പെട്ടാണ് ആശ പരേഖ് തന്നെ കാണാനെത്തിയത്. താന്‍ താമസിച്ചിരു അപ്പാര്‍ട്ടുമെന്റിന്റെ ലിഫ്റ്റ് തകരാറില്‍ ആയിരുതിനാല്‍ 12 നിലകള്‍ നടന്നു കയറിയാണ് അവര്‍ താന്‍ താമസിക്കു ഇടത്തെത്തിയത്.
തനിക്ക് പത്മശ്രീ ലഭിച്ചിട്ടുണ്ടെും പക്ഷേ ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താന്‍ പത്മഭൂഷ പുരസ്‌കാരത്തിനും താന്‍ അര്‍ഹയാണെ് അവര്‍ പറഞ്ഞതായും ഗഡ്കരി വ്യക്തമാക്കി.
1959-73 കാലഘ’ങ്ങളില്‍ ബോളിവുഡില്‍ തിളങ്ങിനി നടിയായിരുു ആശ പരേഖ്. നടി, സംവിധായിക, നിര്‍മാതാവ് എീ നിലകളിലും അവര്‍ പ്രശസ്തയാണ്. 1992 ല്‍ ആശ പരേഖിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
















