പത്തനംതിട്ട: കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പദ്ധതികളും ക്യാംപുകളും സംഘടിപ്പിയ്ക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അന്നപൂര്‍ണാദേവി പറഞ്ഞു. സ്കൂള്‍ കലോത്സവം, പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിയ്ക്കുകയായിരുന്നു അവര്‍.
കലോത്സവങ്ങളില്‍ ജില്ലാ പിന്നിലേയ്ക്കാകുന്നത് പരിഹരിയ്ക്കപ്പെടേണ്ടത് ഗൗരവമായി കാണണമെന്ന് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ജോര്‍ജ് മാമന് കൊണ്ടൂര്‍ പറഞ്ഞു. കലോത്സവങ്ങള്‍ നിയന്ത്രിയ്ക്കുന്നത് മാഫിയകളാണെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജി. അനിത പറഞ്ഞു. അപ്പീലുകള്‍ പലതും പരിഗണിയ്ക്കപ്പെടുന്നില്ലെന്നും കെ. ജി. അനിത പറഞ്ഞു. സ്കൂള്‍ കലോത്സവവേദികള്‍ വിജയികളാകുന്ന കുട്ടികളുടെ ഭാവി എവിടെ എന്നകാര്യം പരിശോധിയ്ക്കേണ്ടതാണെന്ന് കവിയും അധ്യാപകനുമായ ഉണ്ണികൃഷ്ണന് പൂഴിക്കാട് പറഞ്ഞു. മറ്റ് ജില്ലകളിലെ പുതിയമാറ്റങ്ങളെ മനസിലാക്കി വിധി നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ പുനക്രമീകരിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഗൗരവമായി കലോത്സവങ്ങളെ കാണാത്തതു കാരണമാണ് നമ്മുടെ ജില്ല പിന്നിലേക്ക് പോകുന്നതെന്ന് കലാകാരിയായ രാഗം അനൂപ് അനുഭവപ്പെട്ടു. വിദ്യാഭ്യസത്തിന്റെ ഭാഗമായി തന്നെ കലകളെയും കാണേണം. സ്കൂള്‍ അധികാരികളും ഇതിന് മുന്നേക്കിറങ്ങണമെന്നും രാഗം അനൂപ് പറഞ്ഞു. അപ്പീല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് മുന്‍കലാതിലകം വിദ്യ അഭിപ്രായപ്പെട്ടു.
സ്കൂള്‍തലത്തില്‍ കലാപഠനം നടപ്പിലാക്കണമെന്നും ജഡ്ജുമെന്റുകള്‍ കോക്കസുകളാകുന്ന പ്രവണത മാറണമെന്നും അധ്യാപക സംഘടന പ്രതിനിധി രാജേഷ് എസ്. വള്ളിക്കോടും കലോത്സവ നടത്തിപ്പിന് ലഭിയ്ക്കുന്ന തുകയുടെ കുറവ് വിധികര്‍ത്താക്കളുടെ ഗുണനിലവാരത്തെ ബാധിയ്ക്കുന്നെന്ന് ബിനു കെ. സാമും അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: