തിരുവനന്തപുരം: ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച 200ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക സംബന്ധിച്ച് ഈ മാസം 6ന് വൈകിട്ട് 3ന് മുഖ്യമന്ത്രിയുടെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചര്‍ച്ച നടക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഔദേ്യാഗിക ചര്‍ച്ചയില്‍ ഹിന്ദുസംഘടനാ നേതാക്കള്‍ പങ്കെടുക്കും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗവറാം, പി.കെ. ഭാസ്ക്കരന്‍,
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, ട്രഷറര്‍ തുറവൂര്‍ സുരേഷ്, ആള് ഇന്ത്യ വീരശൈവ സഭാ പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്, ജനറല്‍ സെക്രട്ടറി കെ.വി.ശിവന്, മലയാള ബ്രാഹ്മണ സമാജം രക്ഷാധികാരി തോട്ടം നാരായണന് നമ്പൂതിരി, ചേരമര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്കരന്,
അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, പാണന് സമുദായസംഘടനാ രക്ഷാധികാരി തഴവ സഹദേവന്, കേരളാ കുടുംബി ഫെഡറേഷന് ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, അഖില കേരള പണ്ഡിതര്‍ മഹാജന സഭ ജനറല്‍ സെക്രട്ടറി വി.എന്‍. അനില്‍കുമാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജനറല്‍ സെക്രട്ടറി രജനീഷ് ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: