- ഞാനാണ് വലിയവന്‍, ഞാനാണ് നല്ലവന്‍ എന്ന ഞാനെന്നഭാവം തന്നെ ഉപേക്ഷിക്കുക.
അര്‍ത്ഥമില്ലാതെ, ദൂഷ്യവശങ്ങളെ പറ്റി ചിന്തിക്കാതെ സംസാരിക്കുന്ന ശീലം ഉപേക്ഷിക്കുക.
- ഏതുവിഷയമായാലും, പ്രശ്നങ്ങളായാലും നല്ലവിധത്തില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. മാത്രമല്ല സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക.
- ചിലസമയങ്ങളില്‍ ദുഃഖകരമായ കാര്യങ്ങള്‍ സഹിയ്ക്കുകതന്നെവേണം.
- ഞാന്‍ പറയുന്നതും പവര്ത്തിക്കുന്നതും ശരിഎന്നു തര്‍ക്കിക്കാതിരിക്കുക.
- സങ്കുചിതത്വം ഉപേക്ഷിക്കുക.
- സത്യമേത് നുണയേത് എന്ന് എന്നറിയാതെ ഇവിടെ കേട്ടത് അവിടെ പറയുന്നതും, അവിടെ കേട്ടത് ഇവിടെ പറയുന്നതും ആയ ശീലം ഉപേക്ഷിക്കുക.
- അത്യാഗ്രഹം ഉപേക്ഷിക്കുക.
- ആരോടും ഏതുവിഷയമായാലും, അതിന്റെ അത്യാവശ്യമുണ്ടോ എന്നറിയാതെ അത് ഉണര്ത്തിക്കരുത്.
- കേള്‍ക്കുന്നവയെല്ലാം അപ്പടി വിശ്വസിക്കരുത്.
- ആവശ്യമില്ലാത്ത ചെറിയകാര്യങ്ങള്‍ വലുതാക്കാന്‍ ശ്രമിക്കരുത്.
- പിടിവാശികളയുക, സഹകരണ മനോഭാവം ഉണ്ടാക്കാന്‍ ശ്രമിക്കുക.
മറ്റുള്ളവരുടെ വാക്കുകളും പ്രവര്‍ത്തികളും വിശദമായിട്ടറിയാതെ അനാവശ്യമായി തെറ്റിദ്ധരിക്കരുത്.
- മര്യാദയോടെ പെരുമാറുവാന്‍ ശീലിക്കുക.
- സംസാരത്തില്‍ നല്ലവാക്കുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
- ചെറിയ ചെറിയ വാക്കുകള്‍ പോലും സംസാരിക്കുവാന്‍ നേരമില്ലെന്ന അവസ്ഥമാറ്റുക.
- മറ്റുള്ളവര്‍ക്കുമുന്നില്‍ അടുക്കും ചിട്ടയോടെ വിനയത്തോടെ മാന്യമായി പെരുമാറുക.
മനസ്സു തുറന്നു സംസാരിക്കുവാന്‍ ശീലിക്കുക.
- പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആരുംവരാന് കാത്തുനില്‍ക്കാതെ കഴിയുന്നതും വേഗം പരിഹരിക്കുവാന്‍ ശ്രമിക്കുക
















