കൊല്‍ക്കത്ത: ഹൗറ-അമൃത്‌സര്‍ എക്‌സ്പ്രസ് ട്രെയിനില്‍ 14കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സൈനികര്‍ അറസ്റ്റില്‍. പങ്കജ് കുമാര്‍, ബാലക് കുമാര്‍ യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ജ്രിഷ് ത്രിപാഠി എന്ന സൈനികനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 28ന് കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേയ്‌ക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. കൊല്‍ക്കത്ത ഡം ഡം സ്വദേശിയായ 14കാരിയാണ് ജവാന്മാരുടെ ലൈംഗിക പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു ക്രൂരമായി പീഢിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
സൈനികര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്ത കോച്ചില്‍ പെണ്‍കുട്ടി അബദ്ധത്തില്‍ കയറുകയായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ച ഒരു സൈനികന്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. പിന്നീട് മറ്റു രണ്ട് സൈനികര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഝാര്‍ഖണ്ഢിലെ മധുപ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തകര്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്
പെണ്‍കുട്ടിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
















