ന്യൂദല്‍ഹി: ക്ലാസ് മൂന്ന്, ക്ലാസ് നാല് വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി മുതല്‍ ഇന്റര്‍വ്യൂ ഇല്ല. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്റര്‍വ്യൂ ഒഴിവാക്കിയത്. ജനുവരി ഒന്ന് മുതല്‍ പുതിയ ഉത്തരവ് പ്രകാരം സര്‍ട്ടിഫിക്കറ്റ് പരിശോധന മാത്രമേ ഉണ്ടാകൂ. 29 ലക്ഷം കേന്ദ്രസര്‍ക്കാര്‍ പോസ്റ്റുകളാണ് മൂന്ന്, നാല് ക്ലാസുകളിലായിട്ടുള്ളത്.
ജനുവരി ഒന്ന് മുതല്‍ മൂന്ന്, നാല് ക്ലാസുകളിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 29 ലക്ഷം പോസ്റ്റുകളിലുള്ള നിയമനങ്ങള്‍ ഇനി മുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. അഴിമതി ഇല്ലാതാക്കാന്‍ ഈ നടപടി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് താഴ്ന്ന ക്ലാസുകളിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇന്റര്‍വ്യൂ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. നിയമന പ്രക്രിയയിലെ അഴിമതി കാരണം അര്‍ഹരായ നിരവധി പാവപ്പെട്ടവര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പരിഹാരമായാണ് ഇന്റര്‍വ്യൂ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: