Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേട്ടങ്ങളുടെ പട്ടികയില്‍ നിരവധി പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 06:44 pm IST
in India

സാമൂഹ്യപ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ 2015ല്‍ സവിശേഷ ശ്രദ്ധനേടി. പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങാതെ ഗതിവേഗത്തില്‍ നടപ്പാക്കുന്നതിലും നരേന്ദ്രമോദി സര്‍ക്കാര്‍ വിജയിച്ചു. മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും മുദ്ര പദ്ധതിയും രാജ്യത്തെ സംരംഭകര്‍ക്ക് പുത്തനുണര്‍വ്വേകി.

2015ല്‍ നടപ്പാക്കിയ പ്രധാന കേന്ദ്ര പദ്ധതികള്‍:

പ്രധാനമന്ത്രി സുരക്ഷാ ഭീമായോജന

മാസം ഒരുരൂപ വെച്ച് 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ അപകട മരണ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതിയാണിത്. രണ്ടുലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

അടല്‍ പെന്‍ഷന്‍ യോജന

നിശ്ചിതതുക പെന്‍ഷനായി 60 വയസ്സു കഴിഞ്ഞവര്‍ക്ക് ലഭിക്കും. പ്രതിവര്‍ഷം ആയിരം രൂപ അടച്ച് ചേരാം. അഞ്ചുവര്‍ഷം ഈ തുക അടയ്‌ക്കണം. പെന്‍ഷന്‍ തുകയുടെ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ അടയ്‌ക്കും. 2015 ഡിസംബര്‍ 31ന് മുമ്പായി പദ്ധതിയില്‍ ചേരണം.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന

പ്രകൃതിക്ഷോഭം മൂലമോ അപകടമരണം മൂലമോ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയാണിത്. പ്രതിവര്‍ഷം 330 രൂപ പ്രീമിയം അടയ്‌ക്കണം. രണ്ടുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. 18 മുതല്‍ 50 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.

അടല്‍ നൂതനദൗത്യം (എയിം)

നൂതനസംരംഭങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനവും സഹായവും നല്‍കുന്നതിനായി വിദഗ്ധരെയും വ്യവസായ സംരംഭകരെയും ഗവേഷകരെയും സംയോജിപ്പിച്ച് നിതി ആയോഗിനു കീഴില്‍ ‘അടല്‍ നൂതന ദൗത്യം’ എന്ന പുതിയ സ്ഥാപനം നില്‍വില്‍വന്നു. എയിം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്ഥാപനത്തിന് 150 കോടിരൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.

പ്രധാനമന്ത്രി ഗ്രാമ സിഞ്ചയ് യോജന

ഓരോ തുള്ളിയിലും കൂടുതല്‍ വിളവെന്ന സര്‍ക്കാര്‍ നയം അനുസരിച്ച് ചെറുകിട ജലസേചന പദ്ധതികള്‍,വാട്ടര്‍ഷെഡുകളുടെ നിര്‍മ്മാണം, പ്രധാനമന്ത്രി കൃഷി സിഞ്ചയ് യോജന എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 5,300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എല്ലാ കര്‍ഷകരുടേയും കൃഷിഭൂമിയില്‍ ജലസേചന സൗകര്യം ഉറപ്പുവരുത്തുക ലക്ഷ്യം.

സേതു

സ്വയം തൊഴില്‍ശേഷി വിനിയോഗ സംവിധാനമാണിത്. ബിസിനസ്സും മറ്റു സ്വയംതൊഴിലുകളും ആരംഭിക്കാനിരിക്കുന്നവരെ സഹായിക്കാനുള്ള സാങ്കേതി-ധനകാര്യ പദ്ധതിയാണിത്. നിതി ആയോഗിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സേതുവിന് ആയിരം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല യോജന

ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ശേഷി ശരിയായി വിനിയോഗിക്കുന്നതിനായി 1500 കോടി രൂപ വകയിരുത്തിയ പദ്ധതിയാണിത്. ഗ്രാമീണ മേഖലയിലെ മികച്ച വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക അവരുടെ ഭാവിയ്‌ക്കായി പ്രയോജനപ്പെടുത്തും.

കേന്ദ്രനികുതിയില്‍ നിന്നുള്ള സംസ്ഥാന വിഹിതം 42 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനവും വലിയതോതില്‍ സ്വാഗതം ചെയ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ബജറ്റ് വിഹിതം ഇതോടെ അഞ്ചേകാല്‍ ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന് ലഭിച്ചത് 13,121.77 കോടിരൂപ. 4149.26 കോടിരൂപയുടെ വര്‍ദ്ധനവ്.

എട്ടരലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയില്‍ബജറ്റ് ചരിത്രത്തില്‍ ഇടംപിടിച്ചു. പുതിയ ട്രെയിനുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്ന സംവിധാനം മാറ്റി. അടിസ്ഥാന സൗകര്യത്തിന് ഉന്നല്‍ നല്‍കി 96,182 കോടിരൂപയുടെ 77 വന്‍പദ്ധതികള്‍ പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 2700 ശതമാനം അധികമാണ് ഈയിനത്തില്‍ വകയിരുത്തിയത്.

പ്രതിരോധ മേഖലയ്‌ക്ക് പത്തുശതമാനം വര്‍ദ്ധനവോടെ 2,46,727കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഏകദേശം 70ശതമാനം തുകയും ഇതിനകം തന്നെ വിനിയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. യമന്‍ രക്ഷാദൗത്യവും മ്യാന്‍മറിലെ ഭീകരവിരുദ്ധവേട്ടയും കേന്ദ്രസര്‍ക്കാരിന് അഭിമാനിക്കാനായി.

കള്ളപ്പണക്കാര്‍ക്ക് പത്തുവര്‍ഷംവരെ തടവും 300 ശതമാനം പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കിയതു വഴി 1200 കോടി രൂപ തിരികെ എത്തിക്കാനും 16,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താനും സാധിച്ചു.

യുവസംരംഭകര്‍ക്കായുള്ള മുദ്ര ബാങ്ക് വഴി ഇതിനകം തന്നെ 80,000 പുതിയ സംരംഭങ്ങള്‍ തുടങ്ങാനായി 50,000 കോടി രൂപയുടെ വായ്‌പ നല്‍കി.

2ജി ത്രിജി സ്‌പെക്ട്രം ലേലം ചെയ്തു വിറ്റതുവഴി ഒരുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. കല്‍ക്കരിപ്പാടത്തിന്റെ ലേലംവഴി ഒന്നരലക്ഷം കോടി രൂപയും 2015ല്‍ ലഭിച്ചു.

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ രാജ്യത്തിന്റെ നിക്ഷേപ മേഖലയില്‍ ശതകോടികളുടെ നിക്ഷേപം സാധ്യമാക്കി. പ്രവാസി വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശകള്‍ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ടും(പ്രോക്‌സി വോട്ട്) ഇലക്‌ട്രോണിക് തപാല്‍ വോട്ടും അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിസ ഓണ്‍ അറൈവലില്‍ 150 രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത് വിനോദസഞ്ചാര മേഖയ്‌ക്ക് ഉണര്‍വ്വേകി.

ഗതാഗത മേഖലയിലാണ് വലിയ പരിഷ്‌ക്കരണങ്ങള്‍ 2015ല്‍ നടന്നത്. പ്രതിദിനം 20 കിലോമീറ്റര്‍ റോഡാണ് ഡിസംബര്‍ ആയപ്പോഴേക്കും രാജ്യത്താകമാനം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. യുപിഎ ഭരണകാലത്ത് പ്രതിദിനം വെറും മൂന്ന് കിലോമീറ്ററായിരുന്നു.

ചില പ്രധാന മന്ത്രാലയങ്ങളുടെ നേട്ടങ്ങള്‍

  • പെന്‍ഷന്‍ മന്ത്രാലയം

അനുഭവ്: വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് നടപ്പാക്കാനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഔദ്യോഗിക സംവിധാനം. പെന്‍ഷന്‍ അപേക്ഷയ്‌ക്കൊപ്പം ഇവകൂടി പെന്‍ഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കണം. ജീവനക്കാരുടെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കേന്ദ്രപദ്ധതിയാണ് അനുഭവ്.

ഭവിഷ്യ: പെന്‍ഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനുള്ള സംവിധാനം. വിരമിച്ച ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ കയറിയിറങ്ങി നടക്കേണ്ട. എല്ലാ മന്ത്രാലയങ്ങളിലും ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.

പെന്‍ഷന്‍ പോര്‍ട്ടല്‍: പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനുള്ള വെബ് പോര്‍ട്ടലാണിത്. കേന്ദ്രീകൃത പെന്‍ഷന്‍ പരാതി രജിസ്‌ട്രേഷനും ഇതുവഴി സാധ്യമാകും.

സ്‌കോവ: സ്റ്റാന്റിംഗ് കമ്മറ്റി ഓഫ് വോളണ്ടറി ഏജന്‍സിസ് എന്നതിന്റെ ചുരുക്കമാണ് സ്‌കോവ. പെന്‍ഷന്‍ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെയും നയങ്ങളുടേയും പ്രതികരണം ശേഖരിക്കുകയാണ് ദൗത്യം. ഇതിന്റെ അടിസ്ഥാനത്തില്‍ നയങ്ങളും പദ്ധതികളും പരിഷ്‌ക്കരിക്കും.

  • ഭക്ഷ്യ – പൊതുവിതരണ മന്ത്രാലയം

ദേശീയ ഭക്ഷ്യ സുരക്ഷാനിയമം: ഇതുവരെ 11 കോടി കുടുംബങ്ങളിലെ 53 കോടിപേര്‍ക്ക് പ്രയോജനം ലഭിച്ചു. രണ്ടു രൂപയ്‌ക്ക് ഗോതമ്പും മൂന്ന് രൂപയ്‌ക്ക് അരിയും ലഭ്യമാക്കി. 25 സംസ്ഥാനങ്ങള്‍ പദ്ധതി ആരംഭിച്ചു.

മെഗാ ഭക്ഷ്യപാര്‍ക്കുകള്‍: ഭക്ഷ്യസംസ്‌ക്കരണത്തിനായുള്ള മെഗാ പാര്‍ക്കുകള്‍ 39 എണ്ണം പ്രഖ്യാപിച്ചു. അഞ്ചെണ്ണം പ്രവര്‍ത്തനം തുടങ്ങി. ഓരോ പാര്‍ക്കിനോടനുബന്ധിച്ചും 30-35 ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകള്‍. ഏകദേശം 30,000 പേര്‍ക്ക് തൊഴില്‍.

ശീതീകരണ പദ്ധതി: 70 പദ്ധതികള്‍ ഇതിനകം നടപ്പായി. 68 എണ്ണം നിര്‍മ്മാണ പുരോഗതിയില്‍. പാല്‍ ഉള്‍പ്പെടെ ശീതീകരിച്ച് സൂക്ഷിക്കേണ്ട ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്കായുള്ള പദ്ധതിയാണിത്.

ഭക്ഷ്യപരിശോധനാ ലാബുകള്‍: ഇതിനകം 42 ലാബുകള്‍ പൂര്‍ത്തിയായി. 40 എണ്ണം നിര്‍മ്മാണത്തിലുണ്ട്.

ഭക്ഷ്യമാപ്പ്: രാജ്യത്ത് അധിക ഉല്‍പ്പാദനവും കമ്മി ഉല്‍പ്പാദനവും നടക്കുന്ന പ്രദേശങ്ങളെയടക്കം ഉള്‍പ്പെടുത്തി സമഗ്രമായ ഭക്ഷ്യമാപ്പ് തയ്യാറാക്കി. ഉല്‍പ്പാദനത്തിനനുസരിച്ചുള്ള സഹായങ്ങള്‍ പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ‘മാപ്പ്’ സഹായിക്കുന്നു.മന്ത്രാലയ വെബ്‌സൈറ്റില്‍ ‘മാപ്പ്’ ലഭ്യമാണ്.

  • വനം-പരിസ്ഥിതി മന്ത്രാലയം

പാരീസ് കരാര്‍: ആഗോളതാപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള പാരീസ് കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഭാരതം സമഗ്രമായ ഇടപെടല്‍ നടത്തി.

അന്തരീക്ഷ മലനീകരണത്തിന്റെ തോത് നിയന്ത്രിക്കുന്നതിനായി എയര്‍ ക്വാളിറ്റ് ഇന്‍ഡക്‌സ് ആരംഭിച്ചു. ആറുതരം വായുമലിനീകരണ തോത് കണക്കാക്കി പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളെയും ഇതിന്റെ പരിധിയിലാക്കി മലിനീകരണതോത് കുറയ്‌ക്കാന്‍ ശ്രമം.

നഗര ഹരിതവല്‍ക്കരണം: നഗര്‍ വനഉദ്യാന പദ്ധതി, സ്‌കൂള്‍ നേഴ്‌സറി പദ്ധതി എന്നിവ ആരംഭിച്ചു. 20 ഹെക്ടര്‍ മുതല്‍ 100 ഹെക്ടര്‍വരെ വനമുള്ള 200 നഗരങ്ങളെ സൃഷ്ടിക്കാന്‍ ലക്ഷ്യം. സ്‌കൂള്‍ നേഴ്‌സറി വഴി ശുദ്ധവായു വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയ പരിസരത്ത് ലഭ്യമാക്കാനും പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങാനും സഹായിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.