ഗാസിയാബാദ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ കത്തിച്ചയാള്‍ക്ക് വധഭീഷണി. ഗാസിയാബാദ് സ്വദേശി സ്വാമി ചക്രപാണി മഹാരാജാണ് കാര്‍ കത്തിച്ചതിനെ തുടര്‍ന്ന് വധഭീഷണി നേരിടുന്നത്. അജ്ഞാതമായ രണ്ട് നമ്പറുകളില്‍ നിന്നാണ് വധഭീഷണിയുമായി കോളും സന്ദേശങ്ങളും വന്നത്.
കാര്‍ കത്തിച്ച പോലെ തന്നെയും കത്തിക്കുമെന്നാണ് ഭീഷണിയെന്നും സ്വാമി പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ താന്‍ നിരസിച്ചെന്നും മഹാരാജ് പറഞ്ഞു.
ഡിസംബര്‍ 9ന് 32,000 രൂപയ്‌ക്ക് ലേലത്തില്‍ വാങ്ങിയ പച്ച ഹ്യുണ്ടായ് ആക്‌സന്റ് കാര്‍ ചക്രപാണി മഹാരാജിന്റെ നേതൃത്വത്തില്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ കത്തിയ്‌ക്കുകയായിരുന്നു.
കാര്‍ ആംബുലന്‍സ് ആക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും പിന്നീട് അധോലോക ഭീഷണിയെ തുടര്‍ന്ന് കത്തിയ്‌ക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നുവെന്നുമാണ് മഹാരാജ് പറയുന്നത്. കാറിന്രെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പൊതുകക്കൂസ് നിര്‍മ്മിയ്‌ക്കുമെന്നും മഹാരാജ് പറഞ്ഞു.
















