ശ്രീനഗര്‍: ജമ്മുവിലെ രംഭാന്‍ ജില്ലയിലെ ദല്വാസില് തീപിടിത്തത്തില്‍ പത്തു തൊഴിലാളികള്‍ മരിച്ചു. തുരങ്ക നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികള്‍ താമസിക്കുന്ന ചന്ദേര്കോട്ടയിലെ ടെന്റുകളില്‍ പുതുവല്സരപ്പുലരിയാണ് തീപടര്‍ന്നത്.
ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ തുരങ്കം നിര്‍മ്മിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് കരുതുന്നു.
















