ന്യൂദല്‍ഹി: ഗൂഗ്ള്‍ 2016 പുതുവര്‍ഷത്തിലും അവതരിപ്പിച്ചത് വ്യത്യസ്തമായ ഡൂഡില്‍. 2016ന്റെ മുട്ട വിരിഞ്ഞ് മുതലക്കുഞ്ഞും താറാവും ആമക്കുഞ്ഞുങ്ങളും പുറത്തുവരുന്നതാണ് പുതുവര്‍ഷദിനത്തിലെ ഗൂഗ്ളിന്റെ ഡൂഡില്‍.
ഗൂഗ്ളിന്റെ ഹോം പേജില്‍ എത്തിയാല്‍ 2016പച്ച മുട്ട വിരിഞ്ഞുണ്ടായ ആമക്കുഞ്ഞുങ്ങളും അവരോടൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന കിളികളെയുമാണ് കാണാനാവുക. 2016 എന്ന പച്ചനിറത്തിലുള്ള മുട്ട വിരിയുന്നതും നോക്കി ആറ്റുനോറ്റിരിക്കുന്ന കിളികളായിരുന്നു പുതുവര്‍ഷ തലേന്ന് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡില്‍. ഇടയ്ക്ക് മുട്ടവിരിയാന്‍ സമയമായോ എന്ന് ഒരു പക്ഷി ടൈംപീസ് എടുത്ത് നോക്കുന്നുമുണ്ടായിരുന്നു.
വിശേഷ ദിവസങ്ങളില്‍ വ്യത്യസ്തമായ ഡൂഡിലുകളിലൂടെ ഗൂഗിള്‍ ശ്രദ്ധേയമാകാറുണ്ട്.
















