ബറേലി : പദ്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെതിരെ ഗോപാല്‍ ദാസ് നീരജിന്റെ രൂക്ഷ വിമര്‍ശനം. സാഹിത്യം രാഷ്‌ട്രീയത്തിനായി വിനിയോഗിക്കുന്നെന്ന് ആരോപിച്ച് പത്മഭുഷണ്‍, പത്മശീ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി സഹവര്‍ത്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് അസഹിഷ്ണുതയാണെന്ന് ആരോപിച്ച് അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് ഇരട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് നിലവില്‍ അസഹിഷ്ണുതയാണെന്നും, അവാര്‍ഡ് കമ്മിറ്റി രാഷ്‌ട്രീയ താത്പ്പര്യങ്ങള്‍ക്ക് വിധേയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തെറ്റായ പ്രചാരണങ്ങളാണ്.
പ്രധാനമന്ത്രി നിലകൊള്ളുന്നത് രാഷ്‌ട്രീയ പാര്‍ട്ടിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ്. അദ്ദേഹത്തിനെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികള്‍ അവസാനിപ്പിക്കേണ്ടതാണ്.
പദ്മ അവാര്‍ഡുകള്‍ തിരിച്ചു നല്‍കി അസഹിഷ്ണുതാ വാദം ഉന്നയിക്കുന്നവര്‍ മൂന്നുലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകള്‍ക്കു നേരെ ഉപദ്രവമുണ്ടായപ്പോള്‍ എന്തുകൊണ്ട് മൗനം പാലിച്ചു.
കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെല്ലാം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇത്തരം രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1991ല്‍ പദ്മശ്രീയും 2007ല്‍ പദമഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള വ്യക്തിയാണ് നീരജ്.
















