Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മകരവിളക്ക്: ശബരിമലയില്‍ സുരക്ഷ ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 09:40 pm IST
in Travel

തിരുവനന്തപുരം : മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കും. സന്നിധാനത്ത്, എന്‍ഡിആര്‍എഫ്, ആര്‍എഎഫ് കേന്ദ്ര സേനകള്‍ക്കുപുറമേ നാലായിരം പോലീസ് സേനാംഗങ്ങളെ വിന്യസിക്കും.

പതിനെട്ടാംപടിയിലെ സേവനത്തിന് പരിചയസമ്പന്നരായ പോലീസ് സേനാംഗങ്ങളെ നിയോഗിക്കും.ഭക്തജനത്തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെ ആയിരം ബസ്സുകള്‍ സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.

ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പമ്പ ആരോഗ്യഭവനില്‍ പുതിയ എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കും. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും. സന്നിധാനത്ത് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ക്രമീകരണങ്ങള്‍ സജ്ജമാണ്. കാര്‍ഡിയോളജി സെന്ററുകളില്‍ ഐസിയു സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള പ്രധാന പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 21 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുറന്നു. വിവിധ സ്ഥലങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍,മരുന്നുകള്‍ എന്നിവയുമായി സന്നദ്ധ സേവകരുടെ ജീവന്‍രക്ഷാശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. 108 ആംബുലന്‍സുകളുടെ സേവനം മകരവിളക്കിനോടനുബന്ധിച്ച് വിപുലമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്‌ക്കായി കൂടുതല്‍ സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. കൂടുതല്‍ വിലയ്‌ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി മുഖേന, ഈ സീസണില്‍ ഇതിനകം ബ്രേക്ക്ഡൗണായ 4,937 വാഹനങ്ങള്‍ നന്നാക്കി ഗതാഗത തടസ്സം ഒഴിവാക്കി. 350 കിലോമീറ്റര്‍ പദ്ധതിപ്രദേശത്ത് 20 വാഹനങ്ങളിലായി ഇപ്പോള്‍ നടത്തിവരുന്ന രാപ്പകല്‍ പട്രോളിംഗ്, മകരവിളക്കിനോടനുബന്ധിച്ച് 60 വാഹനങ്ങളിലായി വിപുലപ്പെടുത്തും.

വണ്ടിപ്പെരിയാര്‍ വഴിയും പരമ്പരാഗത കാനനപാത വഴിയും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോഴിക്കാനം,ഉപ്പുപാറ ഭാഗങ്ങളില്‍ വെളിച്ചം ലഭ്യമാക്കും. പുല്ലുമേട്,പാഞ്ചാലിമേട്, പരുന്തന്‍പാറ എന്നിവിടങ്ങളിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കും. ഇവിടങ്ങളില്‍ പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കും. അരവണ, അപ്പം നിവേദ്യങ്ങളുടെ ലഭ്യത ഉറപ്പാക്കി. മകരജ്യോതി ദര്‍ശനത്തിന് വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ദേവസ്വം ബോര്‍ഡിന്റെയും മകരവിളക്കിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.