Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വന്തം കണ്ണുനീരിനെ പുഞ്ചിരിയാക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:18 pm IST
in Samskriti

വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടുക്കൊണ്ട് ധാരാളം മക്കള്‍ അമ്മയുടെ അടുത്ത് എത്താറുണ്ട്. ഭര്‍ത്താവിനെക്കുറിച്ച് പരാതി പറയുന്ന ഭാര്യ, ഭാര്യയുടെ കുറ്റം പറയുന്ന ഭര്‍ത്താവ്, ഇതൊന്നുമല്ലെങ്കില്‍ രണ്ടുപേരുടെയും വീട്ടുകാരെക്കുറിച്ചുള്ള പരാതി. ചെറിയ പൊരുത്തക്കേടുകള്‍ ഉള്ളില്‍ കുത്തിനിറച്ച് ബന്ധം വേര്‍പെടുത്തുന്ന സാഹചര്യത്തില്‍വരെ എത്തുന്ന പലരെയും അമ്മ ആശ്വസിപ്പിച്ച് പറഞ്ഞയക്കാറുണ്ട്.

അന്യോന്യം തുറന്നുസംസാരിക്കാന്‍ കഴിഞ്ഞാല്‍ പകുതിപ്രശ്‌നങ്ങളും തീരും. സ്‌നേഹവും വിട്ടുവീഴ്ചാ മനോഭാവവും കുറയുമ്പോള്‍ അഭിപ്രായവ്യത്യാസം കൂടും. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളില്‍, പങ്കുവെച്ചും അന്യോന്യം കൈമാറിയുമാണ് ജീവിച്ചിരുന്നത്. ചെറിയ കുടുംബങ്ങളില്‍പ്പോലും ഇപ്പോള്‍ ഈ മനോഭാവം കാണുന്നില്ല.

കൂടെപ്പിറന്ന സഹോദരനോടോ സഹോദരിയോടോ കാണിക്കാത്ത വിട്ടുവീഴ്ച എങ്ങനെയാണ് മറ്റു ഗൃഹങ്ങളില്‍ച്ചെന്ന് കാണിക്കുന്നത്? സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും പല പ്രശ്‌നങ്ങളും ആരംഭിക്കുന്നത് ഈ മനോഭാവത്തില്‍നിന്നാണ്. പണ്ടൊക്കെ ഭര്‍തൃഗൃഹത്തില്‍ അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കില്‍പ്പോലും മരുമക്കള്‍ അതെല്ലാം സഹിച്ച് കഴിയുമായിരുന്നു.

ഭാര്യയുടെ ചെറിയ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചുകണ്ട് കുടുംബജീവിതം നരകമാക്കുന്ന പലരും നമുക്കു ചുറ്റുമുണ്ട്. ഇതിനിടയ്‌ക്ക് കുട്ടികളും പ്രാരാബ്ധവുമായാല്‍ പ്രശ്‌നങ്ങള്‍ കൂടുതലാവുന്നു. ഇത്തരത്തിലൊരു മോളുടെ ജീവിതം എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. ഭര്‍ത്താവിന്റെ വീട്ടിലെ പല രീതികളോടും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ആ മോളുടെ സന്തോഷം മുഴുവന്‍ തീര്‍ന്നു. ഒരു കുട്ടിയെ നോക്കേണ്ട ചുമതലകൂടി വന്നതോടെ ആകെ വിഷമമായി.

ഭര്‍ത്താവിന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ച ഇല്ലാതായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. അങ്ങനെ ഒരുദിവസം ഈ മോള്‍ മാതാപിതാക്കളുടെ അടുത്തെത്തി. അവരുടെ മുമ്പില്‍ പരാതിക്കെട്ട് നിരത്തി. എല്ലാം ശ്രദ്ധിച്ചുകേട്ട ആ മാതാപിതാക്കള്‍ അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി. അതിനുശേഷം മൂന്നു അടുപ്പുകള്‍ കത്തിച്ച് അവയില്‍ മൂന്നുപാത്രം വെള്ളംവെച്ചു. പാത്രങ്ങളിലെ വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍ ആദ്യ പാത്രത്തില്‍ ഉരുളക്കിഴങ്ങും രണ്ടാമത്തെ പാത്രത്തില്‍ കോഴിമുട്ടയും മൂന്നാമത്തെ പാത്രത്തില്‍ കുറച്ച് കാപ്പിപ്പൊടിയും ഇട്ടു. ഇത് കണ്ടിട്ട് ആ മോള്‍ക്ക് ഒന്നും മനസ്സിലായില്ല. പത്തു പതിനഞ്ച് മിനിറ്റ് വെള്ളം തിളച്ച് കഴിഞ്ഞ് അടുപ്പുകളെല്ല!ാം കെടുത്തി. തിളച്ച വെള്ളത്തില്‍നിന്ന് ഉരുളക്കിഴങ്ങും കോഴിമുട്ടയും കാപ്പിയും മറ്റു പാത്രങ്ങളില്‍ പകര്‍ന്നുവെച്ചിട്ട് അവ പരിശോധിക്കുവാന്‍ പറഞ്ഞു.

തിളയ്‌ക്കുന്ന വെള്ളത്തില്‍ കിടന്ന ഉരുളക്കിഴങ്ങ്, വെന്ത് നല്ല മാര്‍ദവമായിരുന്നു. മുട്ടയുടെ തോടിനു മാറ്റം വന്നില്ലെങ്കിലും അകത്തെ ദ്രാവകം ഉറച്ച് കഠിനമായി. തിളച്ചവെള്ളം രണ്ട് വസ്തുക്കളെ മാറ്റിമാറിച്ചത് ആ മോള്‍ക്ക് മനസ്സിലായി. തുടര്‍ന്ന് കാപ്പിപ്പൊടി ഇട്ടവെള്ളം പരിശോധിക്കുവാന്‍ മാതാപിതാക്കള്‍ അവളോട് പറഞ്ഞു. തിളയ്‌ക്കുന്ന വെള്ളം കാപ്പിപ്പൊടിയോട് മത്സരിച്ചു. പക്ഷേ, കാപ്പിപ്പൊടി ജലത്തില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ അവിടം മുഴുവന്‍ കാപ്പിയുടെ വാസന പരന്നു. വെള്ളത്തിന്റെ മത്സരബുദ്ധിയെ തന്റെ കഴിവുകൊണ്ട് മാറ്റിമറിക്കാന്‍, വാസനയുള്ള കാപ്പിയാക്കിമാറ്റാന്‍ കാപ്പിപ്പൊടിക്ക് കഴിഞ്ഞു.

ഓരോ തരത്തിലുള്ള എതിര്‍പ്പിനെ പലരും നേരിടുന്നത് പല രീതിയിലാണ്. ചിലര്‍ തനിക്ക് പരിചയമില്ലാത്ത സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ പരാതിയും പരിഭവവുമായി ജീവിതം തള്ളിനീക്കും. പ്രതികൂല സാഹചര്യങ്ങളെ സൗമ്യമായി നേരിട്ട് അനുകൂലമാക്കിത്തീര്‍ക്കാനുള്ള വിദ്യ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. എതിര്‍പ്പുള്ള സാഹചര്യത്തെ നമുക്ക് മാറ്റാന്‍ കഴിയണം. അതിന് വാശിയും ശാഠ്യവും ഒളിച്ചോട്ടവുമല്ല പ്രതിവിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.