ഒരു കാലത്തു ഭാരതത്തില്‍ വലിയ ജനപിന്തുണ ഉണ്ടായിരുന്നതും കേന്ദ്രത്തില്‍ ശക്തമായ പ്രതിപക്ഷ നേതൃത്വം വഹിച്ചിരുന്നതുമായ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭാരതത്തില്‍ അധികാരത്തില്‍ വരും എന്നൊക്കെ സംശയം ഉണ്ടായപ്പോള്‍ അധികാരം പങ്കിടാം എന്ന വ്യവസ്ഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി. സിപിഐ എന്നൊരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപവല്‍കരിപ്പിച്ചു കുറേനാള്‍ കോണ്‍ഗ്രസിന്റെ കൂടെ അധികാരം പങ്കിടീപ്പിച്ചു. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടെ കൂടിയ സിപിഐയുടെ ജനപിന്തുണ തീരെ ഇല്ലാതാക്കുക എന്നതു മാത്രമേ സംഭവിച്ചുള്ളൂ. തൊഴിലാളിവര്‍ഗ്ഗ ആശയമുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ മുതലാളിത്ത പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ഏതെങ്കിലും വിധത്തില്‍ സഹകരിച്ചാല്‍ ജനപിന്തുണ ഇല്ലാതാകും എന്നതാണു അനുഭവം. ബിജെപിയെ തോല്‍പിയ്‌ക്കുവാന്‍ എന്ന ‘ന്യായ’ത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്നു കേന്ദ്രഭരണത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അധികാരം പങ്കിട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനപിന്തുണയും ഇല്ലാതായി വരുന്നു.
അഞ്ഞൂറില്‍ക്കൂടുതല്‍ അംഗങ്ങളുള്ള ലോക്‌സഭയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്‌ക്കു ഇപ്പോള്‍ വെറും എട്ടു എംപി സ്ഥാനങ്ങള്‍ മാത്രം എന്ന പരിതാപകരമായ അവസ്ഥ! കമ്മ്യൂണിസ്റ്റു പാര്‍ട്ടി തോല്‍പിയ്‌ക്കുവാന്‍ ശ്രമിച്ച ബിജെപി ശക്തമായ വളര്‍ച്ചയോടെ ഇപ്പോള്‍ ഒറ്റയ്‌ക്കു ഭൂരിപക്ഷം നേടി ഭാരതം അതിശക്തമായി ഭരിയ്‌ക്കുകയും ചെയ്യുന്നു. പക്ഷെ ഇപ്പോഴും കമ്മ്യൂണിസ്റ്റു പാര്‍ട്ടി മുസ്ലിം വിഭാഗത്തെ പ്രീണിപ്പിയ്‌ക്കുവാന്‍ വേണ്ടി മാത്രം ഹിന്ദുവിരുദ്ധതയുമായി നടക്കുന്നു! കോണ്‍ഗ്രസ് പാര്‍ട്ടിയുമായി എങ്ങനെയും സഹകരിയ്‌ക്കുവാന്‍ അടവുനയങ്ങള്‍ പയറ്റിയാല്‍ ഭാവിയില്‍ അതൊക്കെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്‌ക്കു ഗുണകരമാകുമോ എന്നതു കമ്മ്യൂണിസ്റ്റു പാര്‍ട്ടി തന്നെ ചിന്തിയ്‌ക്കട്ടെ.
ശ്രീകുമാര്‍
















