Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിലയ്‌ക്കലില്‍ നടന്നത് മാതൃകയാക്കേണ്ട സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 01:40 am IST
in Vicharam

ശബരിമലക്ഷേത്രം തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത് ആറുപതിറ്റാണ്ടിന് മുമ്പാണ്. അധികാരത്തിലെത്തിയാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് 1957ലെ തെരഞ്ഞെടുപ്പിന് മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉറപ്പുനല്‍കിയതാണ്. ഹിന്ദുവോട്ടര്‍മാരെ സ്വാധീനിക്കാനായിരുന്നു ആ വാഗ്ദാനം. ഭരണത്തിലെത്തിയപ്പോള്‍ വാഗ്ദാനം മറന്നു. അന്വേഷണ റിപ്പോര്‍ട്ടു പോലും വെളിച്ചം കണ്ടില്ല.

ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പതിനെട്ട് മലകളുടെ ഭാഗമായ നിലക്കലില്‍ ഒരു കുരിശിന്റെ ഭാഗങ്ങള്‍ 1983 മാര്‍ച്ച് 24ന് കണ്ടെടുത്തു. സെന്റ് തോമസ് സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അരപ്പള്ളിയുടെ സ്ഥാനമായി കരുതപ്പെട്ടിരുന്ന നിലക്കലില്‍തന്നെയാണ് കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്. എന്നാല്‍ അങ്ങനെ ഒരു പള്ളിയോ കുരിശോ അവിടെ ഇല്ലായിരുന്നു. ശബരിമല പൂങ്കാവനം കയ്യേറി പള്ളിപണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് അവിടെ കണ്ടെത്തിയ കുരിശ് എന്ന് വ്യക്തമാണ്. മാസങ്ങള്‍ നീണ്ട സമരം കേരളത്തിലെ സമരചരിത്രത്തില്‍ മാതൃകയാക്കേണ്ടതു തന്നെയാണ്.

നിലക്കലില്‍ മഹാദേവ ക്ഷേത്രത്തിനു 200 മീറ്റര്‍ അകലെയായിരുന്നു കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്. മാത്യൂ അന്തിയകുളം എന്ന െ്രെകസ്തവ പുരോഹിതന്റെ നേതൃത്വത്തില്‍ അവിടെ കുടില്‍കെട്ടി ആരാധന ആരംഭിച്ചു. പ്രമുഖ പത്രങ്ങളില്‍ എല്ലാം തന്നെ അതെപറ്റി വാര്‍ത്തവന്നു. അവിടെ പുതിയ പള്ളി പണിയണം എന്നുള്ള ആവശ്യവും ഉയര്‍ന്നു. തുടര്‍ന്നാണ് നിലയ്‌ക്കല്‍ കര്‍മ്മസമിതി രൂപപ്പെട്ടത്.

സ്വാമി സത്യാനന്ദ സരസ്വതി, കുമ്മനം രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 14 നു നടത്തിയ നാമജപയാത്രയോടെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. ഏപ്രില്‍ 24 ന് ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം പി.കേരളവര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. പി.പരമേശ്വരന്‍, ദേവസ്വം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, ജെ.ശിശുപാലന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, അയ്യപ്പസേവാസംഘം പ്രസിഡന്റ് ഡി.ദാമോദരന്‍പോറ്റി, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി അഡ്വ.സാംബശിവന്‍, വെള്ളാള മഹാസഭാപ്രസിഡന്റ് പി.ആര്‍.രാജഗോപാല്‍ തുടങ്ങി 27 ഹിന്ദുസംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിലയ്‌ക്കല്‍നിന്നും

കുരിശുമാറ്റുന്നതുവരെ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനും നിശ്ചയിച്ചു. സ്വാമി സത്യാനന്ദ സരസ്വതി ചെയര്‍മാനും കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ. ശിശുപാലന്‍ കണ്‍വീനറുമായി 31 പേര്‍ അടങ്ങുന്ന നിലയ്‌ക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു. സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനായിരുന്നു സമരം.

ഹിന്ദുക്കള്‍ക്ക് ഒരു സംഘടനയും നേതാവും ഇല്ലാത്തതുകൊണ്ട് ഈ വിഷയം ആരുമായും ചര്‍ച്ചചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മുഖ്യമന്ത്രി കെ. കരുണാകരന്റെ നിലപാട്. ഏപ്രില്‍ 24 നു നിലക്കല്‍ കര്‍മ്മസമിതി ആദ്യ നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ നിലക്കല്‍ കര്‍മ്മ സമിതി ഹിന്ദുക്കളുടെ ഏകീകൃത നേതൃസമിതിയാണെന്ന വാദം കരുണാകരന്‍ സ്വീകരിച്ചില്ല. ഏപ്രില്‍ 29 നു നിലക്കലില്‍ പള്ളി പണിയാന്‍ കുരിശ് കണ്ടെത്തിയ സ്ഥലത്ത് മൂന്നര ഏക്കര്‍ അനുവദിച്ച് ഉത്തരവിടുകയായിരുന്നു കരുണാകരന്‍ ചെയ്തത്.

മഹാദേവ ക്ഷേത്രവും കുരിശ് കണ്ടെത്തിയ സ്ഥലവും കെഎഫ്‌സിയുടെ സ്ഥലത്തായിരുന്നു നിലനിന്നത്. കുരിശ് കണ്ടെത്തിയ സ്ഥലം മുന്‍കാലങ്ങളില്‍ കാര്‍ഷിക വൃത്തിക്ക് ഉപയോഗിച്ചിരുന്ന ഇടം ആണ് എന്നും അവിടെ അങ്ങനെ ഒന്ന് ഇല്ലായിരുന്നു എന്നും ആ കുരിശിനു തീരെ കാലപ്പഴക്കം ഇല്ല എന്നും അസിസ്റ്റന്റ് ഫാം മാനേജര്‍ പരമേശ്വരന്‍ നായര്‍ സാക്ഷ്യപ്പെടുത്തി. ചരിത്രകാരനും ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി ജനറലും ആയിരുന്ന പ്രഫസര്‍ ജോണ്‍ ഓച്ചന്‍തുരുത്തിന്റെ നേതൃത്വത്തില്‍ പഠനം നടത്തിയ ആര്‍ക്കിയോളജിക്കല്‍ ടീമും കണ്ടെത്തപ്പെട്ട കുരിശിന് പതിനെട്ടാം നൂറ്റാണ്ടിനപ്പുറം പഴക്കം ഇല്ലാത്തതിനാല്‍ സെന്റ് തോമസുമായി ഒരു ബന്ധവും ഇല്ലാത്തതാണ് എന്ന് കണ്ടെത്തുകയും ചെയ്തു.

സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 30 നിലക്കല്‍ ദിനമായി ആചരിച്ചു. കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പോതുസേമ്മേളനങ്ങളും നടന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് കുരിശ് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ നാലിന് പുതിയ സ്ഥലത്തേക്ക് മാര്‍ച്ച് നടന്നു. തുടര്‍ന്നുണ്ടായ പോലീസ് നടപടിയിലും വെടിവെപ്പിലും നൂറോളം ആളുകള്‍ക്ക് പരുക്ക് പറ്റി. 250 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റുചെയ്യപ്പെട്ടു. പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ കൊരംബാല ചന്ദ്രന്‍ പിള്ള ആറു മാസങ്ങള്‍ക്ക് ശേഷം മരിച്ചു. ജൂലൈ ആറിന് നിലക്കല്‍ പ്രക്ഷോഭം സര്‍ക്കാര്‍ നിരോധിച്ചു. നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ നല്‍കിയ ‘ജന്മഭൂമി’യ്‌ക്ക് സര്‍ക്കാര്‍ പരസ്യവും വിലക്കി.

സര്‍വ്വോദയ നേതാവ് എം.പി. മന്മഥന്‍, കുമ്മനം എന്നിവര്‍ മുന്‍കൈ എടുത്ത് ഒത്തുതീര്‍പ്പിന് സാഹചര്യമുണ്ടാക്കി. ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ഷന്‍ കൗണ്‍സിലും നിലക്കല്‍ കര്‍മ്മസമിതിയും നിര്‍ദ്ദേശം അംഗീകരിച്ചു. സ്വാമി സത്യാനന്ദസരസ്വതി, കുമ്മനം, ജെ.ശിശുപാലന്‍, ഡി.ദാമോദരന്‍പോറ്റി, പി.പരമേശ്വരന്‍, എം.ഡി.ജോസഫ്, ഫാദര്‍ ആന്റണി നിരപ്പേല്‍, ജോണ്‍ മടക്കക്കുഴി, കെ.യു.ജോണ്‍ എന്നിവര്‍ ജൂണ്‍ 27 നു ആദ്യ ചര്‍ച്ച നടത്തി.

ജൂലൈ 5 നു നടന്ന അടുത്ത യോഗവും വിജയിച്ചില്ല. ആഗസ്റ്റ് 12 നു നിശ്ചയിച്ച ചര്‍ച്ചയും വിജയിക്കാതിരുന്നതോടെ ആഗസ്റ്റ് 28 തിരുവോണ ദിനം ഉപവസിക്കാന്‍ സ്വാമി സത്യാനന്ദ സരസ്വതി തീരുമാനിച്ചു. അതോടെ പടവാളര്‍ സെമിനാരിയില്‍ ഏഴ് െ്രെകസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ യോഗം ചേര്‍ന്ന് ഹിന്ദുവികാരം മാനിച്ചുകൊണ്ടേ പള്ളിപണിയാവൂ എന്ന് വ്യക്തമാക്കി. ആ യോഗം നിയോഗിച്ച ബിഷപ്പുമാരുടെ ഉന്നത നേതൃസമിതി കൊല്ലത്ത് ആഗസ്റ്റ് 19ന് യോഗം ചേര്‍ന്നു. നിലയ്‌ക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അതിര്‍ത്തി നിര്‍ണ്ണയ പ്ലാന്‍ അനുസരിച്ച് കുരിശുമാറ്റി സ്ഥാപിക്കാന്‍ ബിഷപ്പുമാരുടെ നേതൃയോഗം തീരുമാനിച്ചു. ഈ യോഗത്തില്‍ ഒന്‍പത് വിവിധ സഭാമേലദ്ധ്യക്ഷന്മാരുടെ സഭാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്‌ക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.

കര്‍മ്മ സമിതിയുടെയും ബിഷപ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ശബരിമല പൂങ്കാവനത്തിനു വെളിയില്‍ പള്ളിക്ക് സ്ഥലം കണ്ടെത്തിയതോടെ പ്രക്ഷോഭം അവസാനിച്ചു. ഇതില്‍ എവിടെയാണ് കലാപം ? കാര്യങ്ങളറിയാത്ത ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനല്ലെ കള്ളപ്രചാരണം? ഇതിലെവിടെയാണ് കുമ്മനം കലാപം സൃഷ്ടിക്കുന്നയാളെന്ന് വിലയിരുത്താനാവുക. മാറാടിന്റെ ചരിത്രവും മറിച്ചല്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.