വൈത്തിരി: തളിപ്പുഴ, അരുണഗിരി വനത്തില്‍ വനംവകുപ്പിന്റെ പിടിയിലായ അഞ്ചംഗനായാട്ട് സംഘത്തെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് മലമാന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു. വൈത്തിരി കരിമ്പിന്കണ്ടിയില് കെണിയാരമണ്ണില് അബ്ദുറഹ്മാന് വാടകയ്ക്ക് എടുത്ത വീട്ടില്‍ വച്ചായിരുന്നു പ്രതികള്‍ വേട്ടയായിയ മൃഗങ്ങളെ വൃത്തിയാക്കി ഭക്ഷ്യയാഗ്യമാക്കിയിരുന്നത്. കൃത്യം നടത്തിയതിന് ശേഷം വീട് വൃത്തിയാക്കാന്‍ ശ്രമിച്ചങ്കിലും ചുമരിലും മറ്റും ചോര പുരണ്ട പാടുകള്‍ പൂര്‍ണമായും മായ്ച്ച് കളയാന്‍ സംഘത്തിനായില്ല. ബാക്കി വരുന്ന എല്ലും മറ്റ് വസ്തക്കളും അവിടി തന്നെ കുഴിച്ച് മൂടിയിരുന്നു. തൊട്ടടുത്തുള്ള പുഴയിലൂടേയും എല്ലുകളടക്കമുള്ള മാലിന്യം ഒഴുക്കി വിട്ടതിന്റെ തെളിവും ലഭിച്ചു. വാടക വീട്ടില്‍ ഇവര്‍ നടത്തി വന്നിരുന്ന കൃത്യം വീട്ടുടമസ്ഥനോ, നാട്ടുകാരോ അറിഞ്ഞിരുന്നില്ല. എട്ട് മാസത്തോളമായി വീട് വാടകയ്ക്ക് എടുത്തിട്ട്. കെണിയാരണ്ണില് അബ്ദുറഹ്മാന് (40), പൊഴുനത പറക്കൂത്ത് മുസ്തഫ (43), പൂളക്കുന്ന് മണിക്കോത്ത് പറമ്പില്‍ റഹീസ് (33) കട്ടിപ്പാറ വെട്ടികുന്നുമ്മല് അബ്ദുള്‍ ലത്തീഫ് (33), പുനൂര്‍ പുല്ലടി വീട്ടില്‍ സഖറിയ (28) എന്നിവരായിരുന്നു പ്രതികള്‍. ഇവരെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത തോക്കിന്മേലുള്ള അന്വഷണ റിപോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. തോക്കിന്റെ നിര്‍മ്മാണം സാധാരണ കൊല്ലന്മാരുടേതല്ലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: