കേരളത്തിന്റെ നെല്ലറ പാലക്കാട് ആണന്ന് െ്രെപമറി സ്‌കുളില്‍ പഠിപ്പിച്ചിരുന്നത് അമ്മ ഓര്‍ക്കുന്നു. നമ്മുടെ നാട് കൃഷിയുടെ നാടായിരുന്നു. പക്ഷേ കൃഷിനാശംമൂലം ആരും ആത്മഹത്യ ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്താണ് നടക്കുന്നത്? കര്‍ഷകരുടെ ആത്മഹത്യകള്‍ പെരുകുകയാണ് കഴിഞ്ഞ പത്തുവര്‍ഷത്തെ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഈ സത്യം കൂടുതല്‍ വ്യക്തമായത്. ആത്മഹത്യചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ അമ്മയെ കണ്ട് സങ്കടം പറഞ്ഞു. ക്യഷിക്കാരുടെ കാര്യത്തില്‍ അമ്മ ഒരു കാര്യം മനസ്സിലാക്കി. വിത്തുനടുമ്പോള്‍ കിലോയ്‌ക്ക് മുപ്പത് നാല്പ്പത് വിലയുള്ള ഒരു വിള, വിളവ് എടുക്കുമ്പോള്‍ അഞ്ചു രൂപയില്‍ താഴെ മാത്രമേ വിറ്റാല്‍ കിട്ടുകയുള്ളു.
സ്വന്തം സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി കൃഷിനടത്താന്‍ തുടങ്ങുന്നവര്‍ കുടുതല്‍ കടക്കാരാവുന്നു. കൂടുതല്‍ പലിശകൊടുത്തു പണം വീണ്ടും കടമെടുത്തു പണിക്കൂലിനല്കും. തങ്ങള്‍ ഉത്!പാദിപ്പിച്ച വിളയുടെ, അല്ലെങ്കില്‍ ധാന്യത്തിന്റെ വിലക്കുറവു കാരണം ഇവര്‍ക്കു കടം വീട്ടാന്‍ ആവില്ല. പണം കടം കൊടുത്തവര്‍ വന്നു ബഹളമാകും. കുടുംബനാഥന്‍ മദ്യത്തിന് അടിമയാകും. പിന്നെ വീട്ടില്‍ വഴക്കായി. ചിലര്‍ കുടുംബാംഗങ്ങള്‍ക്ക് മുഴുവന്‍ വിഷം നല്കി. കുട്ടികളെയും കൊന്ന് മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലപ്പോഴും എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ അവശേഷിച്ചു. ഇങ്ങനെ കുട്ടികളെകൂടി കൊന്ന് ആത്മഹത്യ ചെയ്യുന്നത് കേട്ടപ്പേള്‍ അമ്മയ്‌ക്ക് വിഷമമായി. ഇവരുടെ കുട്ടികളെ സംരക്ഷിക്കുവാന്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നിയാല്‍ കുട്ടികളെക്കൂടിക്കൊല്ലുമോ? ഇവര്‍ ആത്മഹത്യ ചെയ്യണം ?എന്നല്ല അമ്മ പറയുന്നത്.
മനഃശക്തിയില്ലാത്ത തലമുറയ്‌ക്ക് പകരം ആധ്യാത്മിക ശക്തി കൊണ്ട് മനോബലം ഉള്ള തലമുറയെ നമുക്കു സൃഷ്ടിക്കാം. ഉള്ളില്‍ മൂല്യം, ശക്തി എന്നിവ ഉണ്ടെങ്കില്‍ ?ഇവര്‍ക്ക് ജീവിക്കാന്‍ കരുത്തുണ്ടാവും. ഈ മൂല്യം, ഈ കരുത്ത് വരുന്ന തലമുറയ്‌ക്കെങ്കിലും പകര്‍ന്നുനല്കാനാണ് അമ്മ ശ്രമിക്കുന്നത്. മൂല്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയും. ഇതിനുവേണ്ടി നമുക്ക് ഒരുമിച്ചു പ്രയത്‌നിക്കാം ജഗദീശ്വരന്‍ ഈ നിരാലംബരെ അനുഗ്രഹിക്കട്ടെ
















