പൂതാടി : വൈഭവ പൂര്‍ണ്ണമായിരുന്നു ഭാരതം. ഇവിടെ വിഭവങ്ങള്‍ക്ക് യാതൊരുകുറവും ഉണ്ടായിട്ടില്ല. പക്ഷെ അസംഘടിതമായ അവസ്ഥ കൂടപ്പിറവിപോലെ നമ്മെ പി ന്തുടര്‍ന്നു പോന്നു. അതു കൊണ്ടാണ് നമുക്ക് അടിമത്തം അനുഭവിക്കേണ്ടി വന്നതെന്ന് രാഷ്ടീയ സ്വയംസേവകസംഘം പ്രാന്ത വ്യവസ്ഥാപ്രമുഖ് കെ.വേണു.
ഡിസംബര്‍ 19 മുതല്‍ പൂതാടി ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നുവന്ന രാഷ്ട്രീയ സ്വയം സേവക സംഘ് വയനാട് ജി ല്ലാ പ്രാഥമിക ശിക്ഷാ വര്ഗ്ഗി ന്റെ സമാപന പൊതുപരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സോപ്പും ചീര്‍പ്പും വില്ക്കാന് വന്നവര്‍ ഇവിടെ ഭരണാധികാരികളായി.
പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം നമ്മുടെ സ്വീകരണമുറിപോലും അലങ്കരിക്കുന്ന കാലഘട്ടമാണിന്ന്. ചാനലുകളില്‍ നമ്മുടെ സംസ്കാരം ലവലേശം പോലും തൊട്ടുതീണ്ടാത്ത പരിപാടികളാണ് അരങ്ങേറുന്നത്. ഇന്ന് ജനാധിപത്യം പണാധിപത്യത്തിന് വഴിമാറുന്നു. രാഷ്ട്രീയം യാഥാര്ത്യത്തെ ബോധ്യപ്പെടുത്തുന്നതിന് പകരം മനുഷ്യനെ പല പേരിലും വിഘടിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ചവിട്ടുപടികളായി മാറുന്നു എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ബില്‍ഡിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പത്മജന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാസംഘചാല ക് എം.എം.ദാമോദരന്‍ മാസ്റ്റ ര്‍, എം.ശശി, ടി.സുബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: