Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതവിരുദ്ധ ആണവ സുരക്ഷാ പ്രചാരണം ചില വിദേശ രാജ്യങ്ങളുടെ പദ്ധതി: ശേഖര്‍ ബസു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 09:57 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ ആണവ റീയാക്ടറുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും ആണവ സുരക്ഷാ കാര്യത്തില്‍ ഭാരതം എറെ ദയനീയമാണെന്നുമുള്ള ആരോപണങ്ങളും പ്രചാരണങ്ങളും അന്താരാഷ്‌ട്ര ആസൂത്രണ പദ്ധതിയുടെ ഭാഗമാണെന്ന് ശേഖര്‍ ബസു. ഭാരതത്തിന്റെ ആണവോര്‍ജ്ജ കമ്മീഷന്‍ തലവനും ഭാഭാ ആറ്റോമിക റിസര്‍ച്ച് സെന്ററിന്റെ തലവനുമാണ് ശേഖര്‍ ബസു. വാഷിങ്ടണ്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന്‍ ആഡ്രിയാന്‍ ലേവിലാണ് ഭാരതത്തിന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരേ അന്വേഷണാത്മക റിപ്പോര്‍ട്ടു പുറത്തുവിട്ടത്. ഇതുവഴി ഭാരതത്തിന്റെ ആണവോര്‍ജ്ജ വികസന പദ്ധതി തടയാനോ താമസിപ്പിക്കാനോ ആയിരിക്കും ചില രാജ്യങ്ങള്‍ ലക്ഷ്യംവെച്ചിരിക്കുന്നതെന്ന് ബസു അഭിപ്രായപ്പെട്ടു. ഔട്‌ലുക് വാരികയുടെ പല്ലവ ബഗഌയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍നിന്ന്:

? ആഡ്രിയാന്‍ ലേവി ഭാരതത്തിന്റെ ആണവ സംവിധാനത്തെക്കുറിച്ചു പുറത്തുവിട്ട ആരോപണ റിപ്പോര്‍ട്ടിനെപ്പറ്റി?

– ഇതൊരു ആരോപണമോ റിപ്പോര്‍ട്ടോ ആണെന്നു ഞാന്‍ കരുതുന്നില്ല. ആരോ ചിലര്‍ എപ്പോഴോ എവിടെയോ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹം എഴുതിയ കുറിപ്പു മാത്രമാണത്. അതൊരു ശാസ്ത്രീയ രേഖയല്ല. അതിന് ആധികാരികതയില്ല. അത് ചിലരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്. അതൊരു ആരോപണം പോലുമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒരു കാര്യപരിപാടിയാണ്. അതിന്റെ ഉദ്ദേശ്യം നമ്മുടെ രാജ്യത്തിന്റെ പദ്ധതി തടയുകയോ തടസപ്പെടുത്തുകയോ ആണ്.

? അതായത് ഭാരതത്തിന്റെ ആണവ പദ്ധതി തടസപ്പെടുത്താന്‍ ലേവിയിലൂടെ ചിലര്‍ ശ്രമിക്കുകയാണെന്നാണോ?

– അതെ, തീര്‍ച്ചയായും. കാരണം, ഭാരതത്തിന്റെ പദ്ധതി ഭാരതീയര്‍ തടയില്ല, അതെനിയ്‌ക്ക് ഉറപ്പുണ്ട്. വിദേശ രാജ്യങ്ങളില്‍ചിലര്‍ ആഗ്രഹിക്കുന്നുണ്ട് ഭാരതമെന്നും ദരിദ്രമായിരിക്കണം, ഇരുട്ടിലായിരിക്കണം എന്നിങ്ങനെ ആഗ്രഹിക്കുന്നവര്‍. അവരായിരിക്കണം ഇതിനു പിന്നില്‍.

? ജദുഗോറയിലെ (ഝാര്‍ഖണ്ഡ്) ഭാരതത്തിന്റെ യുറേനിയല്‍ ഖനിയില്‍ ചോര്‍ച്ചയുണ്ടെന്നും അവിടെനിന്നും റേഡിയോ ആക്ടീവ് വികിരണമുണ്ടായെന്നും ആളുകള്‍ക്ക് രേഗാബാധയുണ്ടായി എന്നുംമറ്റും ലേവി പറയുന്നു. എന്താണ് അവസ്ഥ?

– ചിലര്‍ മുമ്പെഴുതിവിട്ട കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ആധികാരിക വസ്തുതകള്‍. ആ എഴുത്തുകളുടെ പേരില്‍ കോടതി സ്വയം കേസെടുക്കുകയും ഞങ്ങള്‍ അതിനു മറുപടി നല്‍കുകയും ചെയ്തിട്ടുള്ളതാണെന്ന് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്. അതിനാല്‍ അക്കകാര്യത്തില്‍ എന്തെങ്കിലും പറയുംമുമ്പ് അദ്ദേഹം ആ ലഭ്യമായ മറുപടി രേഖകള്‍ കാണേണ്ടിയിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ; കോടതി ഞങ്ങളോട് ഒരു സമിതി രൂപീകരിക്കാന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സമിതി ഉണ്ടാക്കി, അന്വേഷണം നടത്തി. ആരോപണങ്ങള്‍ പോലെ അവിടെ എന്തെങ്കിലും പുതുതായി സംഭവിച്ചിട്ടില്ല. ഏതെങ്കിലും പുതിയ രോഗം പിടിപെട്ടിട്ടില്ല. രോഗബാധിതരുടെ എണ്ണം കൂടിയിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല. അവിടം താങ്കള്‍ സന്ദര്‍ശിച്ച് ഇതു ശരിയോ എന്നു പരിശോധിക്കാന്‍ ആരെയും അയക്കാന്‍ ഞാന്‍ ഒരുക്കമാണ്. അവിടെ കുട്ടികള്‍ സ്‌കൂളിലും കോളെജിലും മറ്റും സന്തോഷത്തോടെ പോകുന്നു. ചില മേഖലകൡ മറ്റു ചില സ്ഥലങ്ങളിലെപ്പോലെ പോഷകാഹാരക്കുറവുമൂലമുള്ള പ്രശ്‌നങ്ങളൊക്കെയുണ്ട്. അതേ സമയം, ജദുഗോറയിലെ ഈ ഖനിയാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ യുറേനിയം ഖനി.

? ഭാരതത്തിന്റെ 21 ആണവ റീയാക്ടറുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും കൂടംകുളത്തെ റീയാക്ടര്‍പോലും ആറുമാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണല്ലോ ലേവി എഴുതുന്നത്. സുരക്ഷിതമല്ലെന്നു താങ്കള്‍ കരുതുന്നുണ്ടോ?

– ഇതിന് രണ്ടു ഭാഗങ്ങളായി മറുപടി പറയണം. കൂടംകളും ലോകത്തെ ഏറ്റവും മികച്ച റീയാക്ടറാണ്; ഏറ്റവും സുരക്ഷിതവും. രണ്ടാമതായി, ലോകത്തെ ഏറ്റവും പ്രഗത്ഭരായ ഓപ്പറേറ്റര്‍മാരാണ് നമ്മുടേത്. ചില രാജ്യക്കാര്‍ തമാശയായി പറയാറുണ്ട്, നിങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ക്കും പിഎച്ച്ഡി കൊടുത്തിരിക്കുന്നുവെന്ന്. അത്തരത്തിലുള്ള പരിശീലനമാണ് നമ്മള്‍ നല്‍കുന്നത്.

ചോര്‍ച്ചയുടെ കാര്യത്തില്‍, ജപ്പാനിലെ ഫുക്കുഷിമയിലോ മറ്റോപോലുള്ള ഒരു ചോര്‍ച്ചയും ഒരിക്കലും ഇവിടുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ഫുക്കുഷിമയ്‌ക്കു ശേഷം അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഭാരതത്തില്‍ വരികയും നമ്മുടെ റീയാക്ടറുകള്‍ സന്ദര്‍ശിക്കുകയും താരാപൂര്‍ പ്ലാന്റുപോലും ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് അംഗീകരിക്കുകയും ചെയ്തതാണ്.

? കര്‍ണാടകത്തിലെവിടെയോ രഹസ്യ ആണവ നഗരം ഉണ്ടാക്കുന്നുവെന്നും അവിടെ ഹൈഡ്രജന്‍ ബോംബുണ്ടാക്കുന്നുവെന്നും ലേവി ആരോപിക്കുന്നുണ്ടല്ലോ. അതിലെന്തെങ്കിലും കഴമ്പുണ്ടോ?

– ഈ രഹസ്യ ബോംബെന്താണെന്ന് എനിക്കറിയില്ല. ഈ രഹസ്യ ബോംബുണ്ടാക്കാന്‍ എന്തൊക്കെ വേണമെന്നദ്ദേഹത്തിനറിയാമോ ആവോ. യുറേനിയം ബോംബുണ്ടാക്കാന്‍ ഉപയോഗിക്കാമെന്നത് ശരിയാണ്. പക്ഷേ, യുറേനിയം മാത്രംകൊണ്ട് ബോംബുണ്ടാക്കാമെന്നത് എനിക്കറിയാത്ത കാര്യമാണ്.

പ്ലാന്റുകള്‍ക്ക് യുറേനിയം കൊടുക്കണം. ഇതിന് സംസ്‌കരണം നടക്കണം. അതു ചെയ്യാതെ യുറേനിയംകൊണ്ട് ഒന്നും ചെയ്യാതിരിക്കുകയാണ് ഞങ്ങളെന്നു പറയാന്‍ ആര്‍ക്കെങ്കിലും പറ്റുമോ. ഈ പറയുന്നതെല്ലാം വെച്ചു നോക്കുമ്പോള്‍ എനിക്കു വ്യക്തമാകുന്നത് ഇതാണ്, നമ്മുടെ ആണവ പദ്ധതികള്‍ക്കു തടസമിടാനോ താമസിപ്പിക്കാനോ ഉള്ള പരിശ്രമങ്ങളാണെല്ലാം. പക്ഷേ, ഇതിലൊന്നും ഒരു കാര്യവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.