ആലപ്പുഴ: നഗരങ്ങളില്‍ ജൈവ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അവയെ സമര്‍ഥമായി ഉപയോഗിച്ചു നഗരങ്ങളിലേക്കാവശ്യമായ കാര്‍ഷികോത്പാദനം കൈവരിക്കുവാനുമുള്ള ശ്രമങ്ങളില്‍ ഭരണാധികാരികള്‍ ഏര്‍പ്പെടണമെന്നു കേരള കാര്‍ഷിക സര്‍വകാലശാലയിലെ മുന്‍ അസോസിയേറ്റ് ഡയറക്ടറും സമുദ്ര നിരപ്പിനുതാഴെയുള്ള പ്രദേശങ്ങളിലെ കൃഷിയെ സംബന്ധിച്ചു ഗവേഷണങ്ങള്‍ നടത്തുവാനുള്ള ദേശീയ സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഡോ. കെ.ജി. പത്മകുമാര്‍. ആലപ്പുഴ ജില്ല അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ‘നാളത്തെ കൃഷിസാധ്യതകള്‍’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളത്തെ കൃഷി സംയോജിത സമ്പ്രദായത്തിലൂന്നിയ കൃത്യതാകൃഷിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം വര്‍ധിക്കുന്ന മുറയ്‌ക്കു വിപണന സമ്പ്രദായമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിഎം ടി.ആര്‍. ആസാദ് ഉദ്ഘാടനം ചെയ്തു.വിനോദ സഞ്ചാരവും കൃഷിയും പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്നും കേരളീയ ഭക്ഷണ വിഭവങ്ങളുടെ സ്വാദ് എന്നെല്ലാവര്‍ക്കും സ്വീകാര്യമാണെന്നും കേരളീയ വിഭവങ്ങള്‍ ഉണ്ടാക്കി പഠിക്കുവാനും വിദേശികള്‍ക്കു താല്പര്യമേറുകയാണെന്നും മാരാരി ഹോട്ടല്‍ മാനേജര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. എസ്ഡി കോളജിലെ അസോസിയേറ്റ് പ്രഫ. ഡോ. ബിനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.ആര്‍. നായര്‍, ടി.എസ്. വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.
















