ന്യൂദല്‍ഹി:2016 ല്‍ രാജ്യത്ത് സമാധാന അന്തരീക്ഷവും സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അതില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് ഏറെ പ്രാധാന്യം നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
2015 ല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. ജമ്മു കാശ്മീരിലും വടക്കു കിഴക്കന്‍ മേഖലയിലും സുരക്ഷിതത്വം കൂടുതല്‍ മെച്ചപ്പെടുത്താനായി.
രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് സര്‍ക്കാര്‍ നിറവേറ്റും. 2016 ല്‍ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കുറയുന്ന പ്രവണതയെ ഏകീകരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തെ സംബന്ധിച്ച് ശ്രദ്ധേയമായ വര്‍ഷമാണ് കഴിഞ്ഞു പോകുന്നത്. പോലീസ് സേനയില്‍ വനിതള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ആഭ്യന്തര വകുപ്പിന്റെ എടുത്ത് പറയാവുന്ന നേട്ടമാണ്.
അടിയന്തര സഹായം ആവശ്യമുള്ള പൗരന്‍മാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി 2016 ല്‍ നാഷണല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം സ്ഥാപിക്കും. ഇതിലൂടെ സഹായം വേണ്ടവര്‍ക്ക് വിളിക്കാന്‍ 112 എന്ന ടെലിഫോണ്‍ നമ്പര്‍ നിലവില്‍ വരും. വരും വര്‍ഷത്തില്‍ സൈബര്‍ ക്രൈം നെറ്റ്‌വര്‍ക്ക ശക്തമാക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
















