ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലും സംസ്ഥാന പതാക പാറിയ്‌ക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭരണഘടനാപരമായി ജമ്മു കശ്മീരിനു മാത്രമാണ് അംഗീകൃത സംസ്ഥാന പതാകയുള്ളത്. 1979-ലെ, പതാകയെ അപമാനിക്കല്‍ തടയല്‍ നിയമത്തിന്റെ അന്തസ്സത്ത സംരക്ഷിക്കാനാണ് ഈ, നിര്‍ദ്ദേശം.
2015 മാര്‍ച്ച് 12-ന് സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍വഴി (നമ്പര്‍ 13- ജിഎഡി) വഴി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളോടും സംസ്ഥാനപതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2015 മാര്‍ച്ച് 13-ന് സര്‍ക്കാര്‍ ഇറക്കിയ തിരുത്തല്‍ സര്‍ക്കുലര്‍ (നമ്പര്‍ 14- ജിഎഡി) നിര്‍വീര്യമാക്കിക്കൊണ്ടുംകൂടിയാണ് കഴിഞ്ഞയാഴ്ച ജസ്റ്റ് ഹസ്‌നാനിന്‍ മസൂദി ഇറക്കിയ ഉത്തരവ്.
സര്‍ക്കുലര്‍ നമ്പര്‍ 14 ഇറക്കിയതിന്റെ ആവശ്യകത പോലും വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയിലെ 144-ാം അനുച്ഛേദത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ, 1979-ല്‍െ, രാഷ്‌ട്ര ചിഹ്നങ്ങളെ അപമാനിക്കല്‍ തടയുന്നതിനുള്ള നിയമത്തിന്റെയും 2015 മാര്‍ച്ച് 12-ലെ ജിഎഡി 13-ാം നമ്പര്‍ സര്‍ക്കുലര്‍ അതേപടി നടപ്പാക്കാനും അനുവര്‍ത്തിക്കാനും സര്‍ക്കാരും സംസ്ഥാനത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബാദ്ധ്യസ്ഥമാണെന്ന് കോടതി ഉത്തരവില്‍പറയുന്നു.
ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി വിശദീകരിച്ച് ജസ്റ്റീസ് മസൂദി പറയുന്നു, ദേശീയ പതാക നമ്മുടെ സമരത്തിന്റെയും ലക്ഷ്യനേട്ടത്തിന്റെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും നാം കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളുടെയും നാം വിഭാവനം ചെയ്യുന്ന നിയമ വ്യവസ്ഥതിയുടെയും മഹാപ്രതീകമാണ്.
അത് ഭൂതകാലത്തെ ഇന്നുമായും ഭാവിയുമായും ബന്ധിപ്പിക്കുന്നു. പതാക നമ്മുടെ ജനത നമുക്കുവേണ്ടി നടത്തിയ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതിനൊപ്പം അവരുടെ ത്യാഗവും അവരുടെ പ്രതീക്ഷകളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു, വിധിയില്‍ പറയുന്നു.
സംസ്ഥാനത്തിനു മാത്രമുള്ള ഈ പ്രത്യേക പതാകയേയും അതിന്റെ അര്‍ത്ഥത്തേയും വിശദീകരിച്ച കോടതി ഇങ്ങനെ പറഞ്ഞു: ”ഈ സംസ്ഥാന പതക സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ, അല്ലെങ്കില്‍ പരിമിതമായ ഭൂസ്വത്തവകാശ പരമാധികാരത്തെ, അല്ലെങ്കില്‍ ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന, അതിനെ പരാമര്‍ശിക്കുന്ന മറ്റേതെങ്കിലും പേരിനെ ഈ പതാക പ്രതിനിധാനം ചെയ്യുന്നു.
ജമ്മു കശ്മീര്‍ പതാക
ചുവപ്പില്‍ നെടുകെയുള്ള മൂന്നു വെളുത്ത വരകളും കലപ്പയുമാണ് സംസ്ഥാന പതാക. മൂന്നു വരകള്‍ സംസ്ഥാനത്തിന്റെ മൂന്നു മേഖലകളെ കുറയ്‌ക്കുന്നു. കലപ്പ കര്‍കഷരുടെയും തൊഴിലാളികളുടെയും പ്രതീകവും. 1952-ലാണ് ഈ സംസ്ഥാന പതാക ഭരണഘടനാ സഭ അംഗീകരിച്ചത്. അന്നത്തെ പ്രധാനമന്ത്രി (ജവഹര്‍ലാല്‍ നെഹ്രു)വാണ് ഈ പതാകയ്‌ക്കു വേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചത്.
















