കൊല്‍ക്കത്ത: സിപിഎം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. പാര്‍ട്ടിയുടെ തളര്‍ച്ചയാകും നാലു ദിവസത്തെ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കേരളത്തിലെ രൂക്ഷമായ വിഭാഗീയത, ചേരിപ്പോര്, ബിജെപിയുടെ വളര്‍ച്ച, അത് തങ്ങള്‍ക്കുയര്‍ത്തുന്ന കടുത്ത ഭീഷണി എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയില്‍ വരുന്നത്.
കേരളത്തിലും ബംഗാളിലും യുവാക്കള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനവും പാര്‍ട്ടിയോടുള്ള താല്പ്പര്യവും വളരെയേറെ കുറഞ്ഞുവരുന്ന കാര്യമാണ് ചര്‍ച്ചയ്‌ക്ക് വിധേയമാകുന്ന മറ്റൊരു കാര്യം.
















