Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അധികൃതര്‍ എത്തിനോക്കാത്ത കാനനപാത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 10:02 pm IST
in Travel

ശബരിമല: ദിശാബോര്‍ഡുകളോ, കുടിവെളളമോ, വെളിച്ചമോ, വനപാലകരുടെ സേവനമോ, മൊബൈല്‍ ഫോണുകള്‍ക്ക് കവറേജോ ഇല്ലാത്ത പുല്ലുമേടുവഴിയുള്ള ഭക്തരു ടെ യാത്ര അപകടഭീതി ഉളവാക്കുന്നതാണ്. ഇവയൊന്നുമില്ലാതെ ഇവര്‍ വനത്തിനുളള്ളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

ദാഹജലംപോലും കിട്ടാതെ തീര്‍ത്ഥാടകര്‍ തളര്‍ന്നുവീഴുന്നതും ഇവിടെ പതിവാണ്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുളള ഈപ്രദേശത്തുകൂടി പ്രതിദിനം അയ്യായിരത്തോളം അയ്യപ്പന്മാരാണ് പ്രതിദിനം എത്തുന്നത്. വണ്ടിപ്പെരിയാറില്‍നിന്നാണ് പുല്ലുമേട് വഴി ഭക്തര്‍ സന്നിധാനത്തേക്ക് തിരിക്കുന്നത്. 18 കിലോമീറ്റര്‍ കാല്‍നടയായി സംഞ്ചരിക്കുന്ന ഭക്തര്‍ക്ക് കാട്ടിനുള്ളില്‍ കൂട്ടിനുള്ളത് വന്യജീവികള്‍ മാത്രമാണ്.

മണ്ഡലമകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഈ പാതയില്‍ ദേവസ്വം ബോര്‍ഡോ വനവകുപ്പോ പ്രത്യേക തയ്യാറെടുപ്പുകള്‍ ഒ ന്നുംതന്നെ നടത്താറില്ല. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് തീര്‍ത്ഥാടകര്‍ ഇതുവഴി എത്തുന്നതിലേറെയും.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നുള്ള ഇവര്‍ കാടിനുളളില്‍ അകപെട്ടാല്‍ പരസ്പരം ആശയവിനിമയത്തിന് പോലും കഴിയില്ലെന്നതും തീര്‍ത്ഥാടകര്‍ക്ക് ബിദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വഴിയും ഭാഷയും അറിയാതെ വനത്തിനുളളില്‍ അകപ്പെടുന്ന ഇവര്‍ക്ക് പിന്നാലെ വരുന്നവരാണ് പലപ്പൊഴും വഴികാട്ടികളാവുന്നത്. പകല്‍ സമയങ്ങളില്‍പോലും വന്യമഗങ്ങളെ ഭയന്നാണ് ഇതുവഴി അയ്യപ്പന്മാര്‍ യാത്രചെയ്യുന്നത്.

ഇതുവഴി രാവിലെ ഏഴുമുത ല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഭക്തരെ കടത്തിവിടുന്നത്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിധിയിലായതിനാല്‍ ഈ പ്രദേശം പൂര്‍ണ്ണമായും വനംവകുപ്പിന്റെ അധീനതയിലാണ്. ഇതിനാല്‍ വനംവകുപ്പാണ് ഇതുവഴി അയ്യപ്പ‘ഭക്തരെ കടത്തിവിടുന്നത്. എന്നാല്‍ കാനനപാതകളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ഇല്ലാതെ അയ്യപ്പഭക്തരെ യഥേഷ്ടം കടത്തിവിടുബോള്‍ ഇവര്‍ സന്നിധാനത്ത് എത്തുന്നുണ്ടോ എന്നുപോലും ആരുംതിരക്കാറില്ല.

18 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പാത പൂര്‍ണ്ണമായും ഇറക്കമായതിനാല്‍ 4മണിക്കൂര്‍കൊണ്ട് സന്നിധാനത്ത് എത്താ മെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാല്‍ പലരും ആറും എഴുമണിക്കൂറെടുത്താണ് സന്നിധാനത്തെത്തുന്നത്. എത്ര പേരെ ഇതുവഴി കടത്തിവിട്ടെന്നും സന്നിധാനത്ത് എത്രപേര്‍ എത്തിയെന്നും ഒരു കണക്കും വനംവകുപ്പിനൊ പോലീസിനൊയില്ല.

ഇതിനാല്‍ ആരെങ്കിലും വനത്തിനുളളില്‍ അകപ്പെട്ടാല്‍ ആരുംതന്നെ അറിയാതെ പോകുമെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. കാട്ടാനകളും പുലിയും കടുവയും യഥേഷ്ടം വിഹരിക്കുന്ന കൊടും കാട്ടിലൂടെയാണ് ജീവന്‍ പണയംവച്ച് ശരണമന്ത്രങ്ങളുമായി അയ്യപ്പഭക്തര്‍ മലയിറങ്ങി സന്നിധാനത്ത് എത്തുന്നത്.

പലപ്പൊഴും ഉച്ചക്ക് രണ്ടുമണിക്ക് കടത്തിവിടുന്ന അയ്യപ്പന്മാര്‍ സന്നിധാനത്ത് എത്തുബോള്‍ എട്ടുമണിയെങ്കിലുമാകും. അവസാനം വരുന്ന അയ്യപ്പഭക്തരോട് ഇനിയും ആരെങ്കിലും പിറകില്‍ ഉളളതായി അറിവുണ്ടോയെന്നു ചോദിച്ചാണ് പോലീസ് മനസിലാക്കുന്നത്. പിന്നില്‍ വരുന്നവര്‍ ആരെങ്കിലും അകപ്പെട്ടതായി കാണാതെ പോയാല്‍ ആ അയാളുടെ ജീവന്‍തന്നെ അപകടത്തിലാകും.

ദേവസ്വം ബോര്‍ഡ് പുല്ലുമേട് ഭാഗത്ത് വൈദ്യുതികരിക്കാ ന്‍ തയ്യാറാണെങ്കിലും വനംവകുപ്പിന്റെ തടസ്സമാണ് ഇതിനു കാരണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റുപറയുന്നത്.

സത്രത്തില്‍നിന്നും കടത്തിവിടുന്ന അയ്യപ്പഭക്തരുടെ കണക്ക് വനപാലകര്‍ സന്നിധാനത്തെ പോലീസിനു കൈമാറി ഇതുവഴി കടത്തിവിടുന്ന അയ്യപ്പഭക്തരുടെ കണക്ക് ഉറപ്പുവരുത്തുകയൊ അതല്ലെങ്കില്‍ അവസാനമായി കടത്തിവിടുന്ന അയ്യപ്പഭക്തര്‍ക്കൊപ്പം വനംവകുപ്പിലെ ഒന്നൊരണ്ടോ ജീവനക്കാരെകൂടി അയച്ചാല്‍ വനത്തിനുളളില്‍ ആരെങ്കിലും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താവുന്നതാണ്. പക്ഷേ ഇത് ചെയ്യാന്‍ വനെവകുപ്പ് തയ്യാറാവുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി യില്‍ വനത്തിനുളളില്‍ കുടങ്ങിയ അയ്യപ്പന്മാരെ പോലീസിന്റെ സംഘം എത്തിയാണ് സന്നിധാനത്ത് എത്തിച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.