മാനന്തവാടി : അവയവദാനത്തിന്റെ മഹത്വം നാടിന് ബോധ്യപെടുത്തിയ കണ്ടാരപ്പള്ളില്‍ ഷിബുജോസഫിന്റെ കുടുംബത്തിന് മാനന്തവാടി പൗരാവലിയുടെ ആദരം. ചെ റ്റപ്പാലത്തെ വസതിയില്‍ മ ന്ത്രി പി.കെ.ജയലക്ഷ്മി പൗ രാവലിയുടെ സ്മൃതിഫലകം ഷിബുവിന്റെ ഭാര്യ ഷേര്‍ളിക്ക് കൈമാറി. മസ്തിഷകമരണം സംഭവിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യാ നും മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാനുമുള്ള സമ്മതിപത്രം ജ്യോ തി ര്ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം.ഷിനോജും ഏറ്റുവാങ്ങി.
മസ്തിഷ്കമരണം സംഭവിച്ച ഷിബു ജോസഫിന്റെ അവയവങ്ങള്‍ ആറ് പേര്ക്കാ ണ് ജിവനേകിയത്. കരള്‍ കേളകം സ്വദേശി ഹരിദാസി നും ഹൃദയം മാഹി സ്വദേശി അബ്ദുള്‍ റഹ്മാനും കണ്ണുകള്‍ നേത്ര ബാങ്കിനും കിഡ് നി എറണാകുളത്തെ ആശുപത്രിക്കുമാണ് ദാനം നല്‍കിയത്. മാനന്തവാടി ഓ ണ്‍ലൈ ന് മാഗസിന് കൂട്ടായ്മയുടെ സ്മൃതിഫലകം ബ്ലോ ക്ക് പഞ്ചായത്ത് വൈസ്പ്രസിഡ ണ്ട് കെ.ജെ.പൈലി ഷിബുവി ന്റെ മകന് ലിജോസ് ഷിബുവിന് സമര്‍പ്പിച്ചു. ഇറാം ഗ്രൂപ്പ് ജീവനക്കാരുടെ അവയവദാന സമ്മതിപത്രം ബിനോയ് പൗ ലോസ് കൈമാറി.
മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃതചൈതന്യ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കടവത്ത് മുഹമ്മദ്, മാനന്തവാടി വികസന സമി തി ചെയര്മാന് ഇ.എം.ശ്രീധരന്, എം.കെ.ഷിഹാബുദീന്‍ തുടങ്ങി പൗരാവലിയുടെ പ്ര വര്‍ത്തകരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
ഷിബു ജോസഫിന്റെ പേരില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല് കുമെന്ന് മാഗസിന് ഓണ്‍ ലൈന്‍ കൂട്ടായ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: