അമ്പലപ്പുഴ: സ്‌കൂളിലെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനികളെ ആക്ഷേപിക്കാന്‍ ശ്രമിച്ച പത്തുയുവാക്കള്‍ക്കെതിരെ പുന്നപ്ര പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.
ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ നിന്നും പറവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനികളൈയും അദ്ധ്യാപികയെയും സിപിഎമ്മുകാരായ ഒരു സംഘം യുവാക്കള്‍ ആക്ഷേപിക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെയാണ് പുന്നപ്ര എസ്‌ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ളസംഘം കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി 11നായിരുന്നു സംഭവം.
യുവാക്കള്‍ സ്‌കൂളിന്റെ ചുറ്റുമതിലില്‍ കയറി ഇരിപ്പുറപ്പിക്കുകയും വിദ്യാര്‍ത്ഥിനികളെയും അദ്ധ്യാപികയെയും അസഭ്യം പറയുകയുമായിരുന്നു. ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മയ്‌ക്കുനേരെയും അസഭ്യപ്രയോഗം നടന്നു.
പോലീസില്‍ വിവരമറിയിച്ചതിനെനെത്തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപെട്ടു
















