കല്‍പ്പറ്റ : വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.പി.വി.ശശിധരന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരതീയ ജനതാപാര്‍ട്ടി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
പാര്‍ട്ട്ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് ഡോ.പി.വി.ശശിധരന് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യമാണ്.
24 ഒഴിവുകളുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ 180 പേരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. കൂടികാഴ്ച്ച നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്ദ്ദമൂലം നീട്ടികൊണ്ടുപോവുകയാണുണ്ടായതെന്നും ആരോപണമുണ്ട്.
പൊതുവെ നല്ല സ്വഭാവമുള്ള ആളായതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ജനങ്ങള്‍ക്ക് സംശയുണ്ടായിരിക്കുന്നത്. അതിനാല്‍ ഡോക്ടറുടെ മരണത്തെകുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്, വി.മോഹനന്, ടി.എ.മാനു, ഇ.പി.ശിവദാസന്‍, പി.ജി.ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: