ന്യൂദല്‍ഹി: ഭാരതത്തിലെ വൈദ്യുതോല്‍പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ 15,000 കോടി രൂപയുടെ ആണവ പദ്ധതി ഒരുങ്ങി. ഇതുമായി ബന്ധപ്പെട്ട് ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഭാരതവും അമേരിക്കയും വൈകാതെ ഒപ്പിട്ടേക്കും. പരിസ്ഥിതിക്ക് ദോഷകരമാകാത്ത ഊര്‍ജ്ജം കൂടുതല്‍ ഉല്പ്പാദിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
അമേരിക്കയിലെ വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കമ്പനിയാകും ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുക. അടുത്ത വര്‍ഷം തന്നെ ഇവ സ്ഥാപിച്ചു തുടങ്ങും. ഇവയില്‍ മിക്കവയും ഗുജറാത്തിലാണ് നിര്‍മ്മിക്കുക.
















