ബറേലി: കക്ഷി പാര്‍ക്ക് ചെയ്ത ബസില്‍ കയറി, സ്വിച്ച് ഓണ്‍ ചെയ്തു. സെക്കണ്ട് ഗിയറില്‍ വണ്ടി മുന്നോട്ടുനീങ്ങി. പക്ഷെ ഡ്രൈവര്‍ക്ക് വണ്ടിയുടെ നിയന്ത്രണം ലഭിച്ചില്ല, അടുത്തു കിടന്ന രണ്ടു ബസുകളില്‍ ഇടിച്ചാണ് ബസ് നിന്നത്.
ജനം ഓടിക്കൂടിയപ്പോഴാണ് അതു കണ്ടത് ഡ്രൈവര്‍ സീറ്റില്‍ അമ്പരന്ന് ഇരിക്കുന്നത് ഒരു കുരങ്ങ്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് യുപിയിലെ ബറേലിയിലാണ് സംഭവം.
യുപി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് കുരങ്ങന്‍ ഓടിച്ചത്. പിലിഭിത്തില്‍ നിന്നു വന്ന ബസ് നിര്‍ത്തിയിട്ട് പിന്‍ സീറ്റില്‍ കിടിന്നുറങ്ങുകയായിരുന്നു ഡ്രൈവര്‍. ഈ സമയത്ത് ബസില്‍ കയറിയ കുരങ്ങന്‍ താക്കോല്‍ തിരിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കി. ഉണര്‍ന്ന ഡ്രൈവര്‍ ഓടിയെത്തി കുരങ്ങനെ ഓടിച്ചു.
















