ചേര്‍ത്തല: ഭാരതം ഭൗതികയ്‌ക്കൊപ്പം ആത്മീയതയിലും വളര്‍ച്ച നേടാന്‍ ഭാരതത്തിന് കഴിഞ്ഞെന്ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍. മരുത്തോര്‍വട്ടത്ത് അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതീയര്‍ നല്ലതുമാത്രം ചിന്തിക്കുന്ന പോസിറ്റീവ് ഊര്‍ജ്ജം ഉപയോഗിക്കുന്നു.
അതിനാലാണ് ഇന്നും ഭാരതം ഭാരതമായിത്തന്നെ നിലനില്‍ക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ അതാതുകാലത്തുണ്ടാവുന്ന മഹദ് വ്യക്തികളിലൂടെ കഴിയുന്നു. ഹിന്ദുവിന് പ്രത്യേകിച്ച് ഒരു മതനേതാവും ഇല്ലാതെ ഏതാണ്ട് 16,000വര്‍ഷം നിലനിന്നു. ഇനിയും നിലനില്‍ക്കും. ആത്മീയഅറിവ് മാനവരാശിയുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമേകും. ശാസ്ത്രവും ആത്മീയതയും ഒന്നിച്ചു കൊണ്ടുപോയവരാണി നമ്മള്‍.
ഋഷിമാര്‍ നമുക്കു നല്‍കിയ ഗ്രന്ഥങ്ങള്‍ ഭാരതീയ ജീവിതത്തില്‍ ദര്‍ശനം നല്‍കി. ഇവ ജീവിതത്തില്‍ പകര്‍ത്താനാണ് അവര്‍ നിര്‍ദ്ദശിച്ചത്. അവനവന് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നമുക്കു നല്‍കി. ഭാരതീയതയില്‍ ജീവിച്ച് മാനസികമായി ഉയരാനും പ്രവര്‍ത്തിക്കാനും നമുക്കു കഴിയണം. പുരാണകഥകളിലൂടെ ഒരുപരിധിവരെ മാനസികമായ മാറ്റം ഉണ്ടാക്കാന്‍ കഴിയും.
മക്കള്‍ വളരുമ്പോള്‍ അമ്മ കണ്ണുകെട്ടി നടക്കരുത്. അത് മഹാഭാരതത്തിലെ ഗാന്ധാരിയുടെ അവസ്ഥയാക്കും. കുട്ടികളെ അത് വഴിതെറ്റിക്കും. തുറന്ന കണ്ണുമായിരിക്കുന്ന അമ്മമാര്‍ നമ്മുടെ വീടുകളില്‍ പ്രകാശം പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















