Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മേനകാ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 11:33 pm IST
in India

ന്യൂദല്‍ഹി: ജുവനൈല്‍ നിയമ പ്രായപരിധി 16 ആക്കണമെന്ന ആവശ്യം അതിശക്തമായി ഉന്നയിച്ചതും ഇരുസഭകളിലും ബില്‍ പാസാക്കിയതും കേന്ദ്രവനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ വിജയമായി. ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് കരുതിയ ഇടത് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ ബില്ലിനെതിരെ രംഗത്തെത്തിയപ്പോള്‍ കൃത്യമായ നിലപാടുകളുമായി മുന്നോട്ടുപോയതാണ് ബില്‍ പാസാകാന്‍ കാരണം. ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലും അവര്‍ നിലപാടുകള്‍ കൃത്യമായി അവതരിപ്പിച്ചു.

വികാരങ്ങള്‍ക്കടിമപ്പെട്ട് നിയമനിര്‍മ്മാണം നടത്തരുതെന്ന ആവശ്യമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ പ്രകടിപ്പിച്ചത്. ദാരിദ്ര്യവും മോശം സാഹചര്യവുമാണ് കുട്ടികളെ കുറ്റവാളികളാക്കുന്നതെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ ദാരിദ്ര്യം മാത്രമല്ല കുട്ടികള്‍ കുറ്റവാളികളായി മാറാന്‍ കാരണമെന്നും ലോകത്തിലേറ്റവും കൂടുതല്‍ മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം സ്വീഡനാണെന്നും മേനക ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. പുതിയ മാനഭംഗം തടയാനുള്ള നിയമം വന്നതുവഴി കൂടുതല്‍ സ്ത്രീകള്‍ കേസുകള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ജുവനൈല്‍ ബോര്‍ഡിലെ സൈക്കോളജിസ്റ്റുകള്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം കുട്ടിക്കുറ്റവാളിയുടെ കുറ്റകൃത്യം വിലയിരുത്തി കുട്ടിത്തമാണോ അതോ ഗൗരവമേറിയതാണോ പ്രവൃത്തിയെന്ന് പരിശോധിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുകയെന്നും മേനകാ ഗാന്ധി വിശദീകരിച്ചു.

ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കൊല്ലപ്പെട്ട ജ്യോതിസിങിന്റെ മാതാവ് ആശാദേവിയും പിതാവ് ബദ്രിനാഥും ജുവനൈല്‍ നിയമഭേദഗതി ചര്‍ച്ച വീക്ഷിക്കാന്‍ രാജ്യസഭയിലെത്തിയിരുന്നു. ഉച്ചയ്‌ക്ക് രണ്ടരയോടെ ആരംഭിച്ച ചര്‍ച്ച നാലുമണിക്കൂറുകള്‍ നീണ്ടുനിന്നു.

ജുവനൈല്‍ നിയമത്തിന്റെ പ്രായപരിധി 16 വയസ്സാക്കി കുറയ്‌ക്കണമെന്ന് 2015 ഏപ്രില്‍ 22ന് കേന്ദ്രമന്ത്രിസഭയാണ് തീരുമാനമെടുത്തത്. ജുവനൈല്‍ പ്രായ പരിധി 18ല്‍ നിന്നും 16 ആക്കി കുറയ്‌ക്കുന്നതു സംബന്ധിച്ച് ഏപ്രില്‍ 6ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. കൗമാരപ്രായക്കാര്‍ക്കിടയിലെ ക്രൂരമായ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തു. തുടര്‍ന്ന് മണ്‍സൂണ്‍ സെഷനില്‍ ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പാസാകാതെ കിടക്കുകയായിരുന്നു.

ബാലനീതി നിയമത്തിന്റെ പരിധി 18ല്‍ നിന്നും 16 ആയി കുറച്ചതോടെ കുട്ടികളെ കൂടുതല്‍ ജാഗ്രതയോടെ വളര്‍ത്തേണ്ടതിന്റെ ആവശ്യകത പൊതുസമൂഹം തിരിച്ചറിയേണ്ടിവരും. ജുവനൈല്‍ കുറ്റവാളികള്‍ക്ക് തെറ്റുകള്‍ തിരിച്ചറിയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസുകള്‍ കൊടുക്കണമെന്നും ഇവരെ സാധാരണ കുറ്റവാളികള്‍ക്കൊപ്പം പാര്‍പ്പിക്കരുതെന്നും രാജ്യസഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്തുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.