കല്‍പ്പറ്റ : ആര്.എം.എസ്.എ വിദ്യാലയങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരം സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയയുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു. ഇതുപ്രകാരം 12 സ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തിക അനുവദിച്ച് നിയമനം നടത്താന്‍ ഉത്തരവായി. ഉത്തരവായ തസ്തികകളില്‍ പി.എസ്.സി ലിസ്റ്റ് നിലവിലില്ലാത്തതിനാല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരെ നിയമിക്കും. നേരത്തെ ശമ്പളം ലഭിക്കാതിരുന്നവര്‍ക്ക് 2015 ജൂലൈ രണ്ട് മുതല്‍ കുടിശ്ശികയടക്കം 2016 ജനുവരി 15നകം നല്‍കാനും ഉത്തരവായി. അധികം വേണ്ട തസ്തികകളില്‍ നിയമനം നടത്തുന്നതിന് ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കും. ജനുവരി 15നകം ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. വിജയന്, ഡി.ഡി.ഇ സി. രാഘവന് സമരസമിതി കണ്‍വീനര്‍ കെ.കെ. മമ്മൂട്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: