കവിയൂര്‍: ബിജെപി കോട്ടൂര്‍ ബൂത്ത് കമ്മിറ്റി സെക്രട്ടറിയെകോണ്ഗ്രസുകാര് വീട്ടില്‍ കയറി അക്രമിച്ചു. ഇന്നലെ രാവിലെകോണ്ഗ്രസുകാര് തുരുത്തേല്‍ മധു, വിജയന് കാവുങ്കല്‍ എന്നിവരുടെനേതൃത്വത്തില്‍ ബിജെപി ബൂത്ത് സെക്രട്ടറി ഷാലു(35) വിനെ വീട്ടില്‍ കയറിമര്ദ്ദിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. കോട്ടൂരിലെസ്കൂളില് മകനെ വീട്ടില്‍ വന്നപ്പോഴാണ് ഷാലുവിന് മര്‍ദ്ദനമേറ്റത്.വീട്ടുകാരുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയതോടെ അസഭ്യവര്‍ഷവും
വധഭീഷണിയും മുഴക്കി അക്രമികള്‍ തിരിച്ച് പോയി. അക്രമത്തില്‍ പരിക്കേറ്റഷാലുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ലപോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: