കോഴഞ്ചേരി:കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കോഴഞ്ചേരി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ സംഘടിപ്പിച്ചിരിക്കുന്ന കൈത്തറി മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ആര്.സുരേഷ് അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി.ഈശോ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രകാശ്കുമാര്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ആര്.ഗിരീശന് നായര്‍ എന്നിവര്‍ സംസാരിച്ചു. ഹാന്‍വീവ്, ബാലരാമപുരം കൈത്തറി നെയ്ത്ത് സംഘം, കോഴിക്കോട് കൊമ്മേരി കൈത്തറി സഹകരണ സംഘം, വൈക്കം മറവന്തുരുത്ത് സഹകരണസംഘം എന്നീ സ്ഥാപനങ്ങളുടെ കൈത്തറി മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ടവ്വലുകള്‍, മേശവിരിപ്പുകള്‍, ഫ്ളോര്‍ മാറ്റുകള്‍ എന്നിവ 20 ശതമാനം റിബേറ്റിലും വാങ്ങാം. ചെറുകിട കൈത്തറി സംരംഭകരുടെ ഉത്പന്നങ്ങളും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്.മേള നാളെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: