കാഞ്ഞങ്ങാട്: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടി ഇതുവരെയും
പുര്‍ത്തിയാ
കാത്തത്
ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് കേരളം പുറത്താകുമെന്ന് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നു. പുതിയ റേഷന്‍ കാര്‍ഡിനായി കാര്‍ഡുടമകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ജില്ലകളിലെ തെറ്റ് തിരുത്തല്‍ നടപടിപോലും പൂര്‍ത്തിയായിട്ടില്ല. കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, ഹൊസ്ദൂര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തെറ്റ് തിരുത്തല്‍ നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. കാര്‍ഡുടമ നല്കിയ അപേക്ഷയില്‍ ഡാറ്റാ എന്‍ട്രി ജോലികളാണ് ഇപ്പോള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ നടന്നുവരുന്നത്. ഇത് തന്നെ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വേഗത്തിലാക്കേണ്ടതുള്ളതുകൊണ്ട് കൂടുതല്‍ തെറ്റുകള്‍ തിരുത്താനും അധികൃതര്‍ തയ്യാറാകുന്നില്ല. ഇത് പിന്നീട് കൂടുതല്‍ ആക്ഷേപങ്ങള്ക്കിടയാക്കാനും കാരണമാകും.
2013 സെപ്തംബര്‍ 10ന് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 2014 ജൂലായ് 4 വരെ കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ വിവിധ സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സമയം നീട്ടുകയായിരുന്നു. അവസാനം 2016 ഏപ്രില്‍ 16 ന് നിയമം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചതോടെയാണ് വേഗത്തിലുള്ള തെറ്റുതിരുത്തല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. വേഗത്തിലുള്ള തെറ്റ് തിരുത്തല്‍ പ്രക്രിയ പ്രഹസനമാകുന്നതായും ആക്ഷേപമുണ്ട്. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഡാറ്റാ എന്‍ട്രി വര്‍ക്കുകള്‍ ചെയ്യുന്നത്. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓരോ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ അവരുടെ കമ്പ്യൂട്ടറുകളുമായാണ് താലൂക്ക് കേന്ദ്രങ്ങളില്‍ എത്തേണ്ടത്. ഒരു അപേക്ഷയ്ക്ക് രണ്ട് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്നത്. ദിവസം 125 മുതല്‍ 150 വരെ അപേക്ഷകളാണ് എന്‍ട്രി ചെയ്യാന്‍ സാധിക്കുന്നത്. പലപ്പോഴും നെറ്റ്വര്‍ക്ക് പ്രശ്നമുളളതും ഇവരെ കുഴക്കുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും വിവിധ താലൂക്ക് കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ 150 രൂപയോളം ചിലവ് വരുന്നതായും പറയുന്നു. തിരക്കിട്ട തെറ്റ് തിരുത്തല്‍ നടപടി കൂടുതല്‍ തെറ്റുകളുണ്ടാകുന്നതിന് കാരണമാകുന്നതായും പറയുന്നു. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തിച്ചാല്‍ ഉത്തരവാദിത്വത്തോടെ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും നടത്തിപ്പുകാര്‍ പറയുന്നു.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന രീതിയിലാണ് അപേക്ഷാ ഫോറം തയ്യാറാക്കിയത്. 2015 ആദ്യവാരം തന്നെ കാര്‍ഡുകള്‍ നല്കി തുടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 2016 ആയിട്ടും തീരുമാനമായിട്ടില്ല. കാര്‍ഡ് പുതുക്കുന്നതോടൊപ്പം സുരക്ഷാ പരിധിയില്‍ വരുന്ന മുന്‍ഗണന വിഭാഗങ്ങളെയും കണ്ടെത്തേണ്ടതുണ്ട്. 2011 ലെ ജനസംഖ്യ പ്രകാരം ഒന്നരക്കോടിയോളം പേരാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇതില്‍ നിന്ന് ബിപിഎല്‍ പട്ടികയില്‍ വരുന്നവരെ വീണ്ടും തെരഞ്ഞെടുക്കണം. ഗ്രാമസഭകള്‍ വഴിയാണ് ലിസ്റ്റ് തയ്യാറാക്കേണ്ടത്. ഇതിന് ഇനിയും കാലതാമസമെടുക്കുമെന്നാണറിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം സംഭവിച്ച ഇത്തരം സാങ്കേതിക കാരണങ്ങള്‍ മൂലം റേഷന്‍ കാര്‍ഡ് വിതരണം ഇനിയും നീട്ടിയാല്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമ പരിധിയില്‍ നിന്ന് കേരളം ഒഴിവാകുമെന്ന് ജനങ്ങളുടെ ആശങ്ക അസ്ഥാനത്താകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: