ന്യൂദല്‍ഹി: തീരദേശ സംരക്ഷണത്തിനായി രാജ്യത്ത് 176 തീരദേശ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 204 പോലീസ് സ്റ്റേഷനുകളാണ് അനുവദിച്ചത്. ഇതില്‍ 176 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. 46 പോലീസ് സ്റ്റേഷനുകള്‍ നിര്‍മ്മാണത്തിലാണ്.
തീരദേശ സംരക്ഷണം വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തീരദേശ സുരക്ഷ ശക്തമാക്കുവാന്‍ നടപടികളെടുത്തിട്ടുണ്ട്. തീരദേശ സംരക്ഷണത്തിലെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായിട്ടുള്ളതാണ്. ഇതിനായി പ്രത്യേകപദ്ധതി തന്നെ നടപ്പാക്കുന്നുണ്ട്.
















