ജി.സുരേഷ്
കൊട്ടാരക്കര: കേരളത്തിന്റെ സമരനായകന് അരിപ്പ സമരഭൂമിയില്‍ ആവേശകരമായ വരവേല്‍പ്. ബിജെപിയപുടെ പ്രസിഡന്റിന്റെ ഔദ്യേഗിക സന്ദര്‍ശനം അരിപ്പയില്‍ നിന്ന് ആരംഭിക്കാന്‍ എത്തിയ കേരളത്തിന്റെ സമരനായകന് മണ്ണിന്റെ മക്കളുടെ ആവേശകരമായ വരവേല്‍പ്. മാലചാര്‍ത്തിയും പാട്ടുപാടിയും ജയ് വിളിച്ചുമാണ് അവര്‍ കുമ്മനത്തിനെ സ്വാഗതം ചെയ്തത്. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിക്ക് ജയ് വിളിച്ചവരും കുറവല്ല.
1085 ദിവസമായി തലചായ്‌ക്കാന്‍ ഇടത്തിന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കൊപ്പം തന്നെ തന്റെ ആദ്യദിനം ആരംഭിക്കാന്‍ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു സമരനേതാവ് ശ്രീരാമന്‍ കൊയ്യോന്‍ ഉള്‍പ്പടെയുള്ളവര്‍. തന്റെ പ്രസംഗത്തില്‍ കുമ്മനത്തിന്റെ പ്രവര്‍ത്തനത്തെ കേരളം കണ്ടുപഠിക്കട്ടേ എന്നാണ് സമരനേതാവ് പറഞ്ഞത്. ഉച്ചക്ക് രണ്ടുമണിയോടാണ് അദ്ദേഹം അരിപ്പയിലേക്കുള്ള യാത്രയില്‍ ആയൂരില്‍എത്തിയത്. മണ്ഡലം പ്രസിഡന്റെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രസിഡന്റിനെ സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് എം.സുനിലിനൊപ്പം വന്നിറങ്ങി രാജേട്ടന് പ്രവര്‍ത്തകര്‍ ഹൃദ്യമായ സ്വീകരണം നല്‍കി. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അരിപ്പയിലേക്ക്. സമരത്തിന്റെ പ്രധാനഗേറ്റില്‍ തന്നെ സമരനായകന്‍ ശ്രീരാമന്‍ കൊയ്യോന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഹൃദ്യമായസ്വീകരണത്തിന് ശേഷം സമരഭൂമിയിലേക്ക് കടന്നതോടെ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. അതിനുശേഷം നടന്ന പൊതുയോഗത്തില്‍ നിങ്ങളുടെ ഓരോരുത്തരുടെയും പാദം തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും നിങ്ങള്‍ക്ക് മണ്ണ് ലഭിക്കുംവരെ ഒപ്പം ഉണ്ടാകുമെന്നും വാക്ക് നല്‍കിയതോടെ അമ്മമാരുടെ നീണ്ട കരഘോഷം. മണ്ണിന്റെ മക്കളുടെ, സാധാരണക്കാരുടെ നാളുകളാണ് ഇനി വരാന്‍പോകുന്നതെന്നും അതിനായി ഒന്നിച്ച് നീങ്ങണമെന്നും ആഹ്വാനം ചെയ്ത് പ്രസംഗം അവസാനിപ്പിച്ചപ്പോഴേക്കും അമ്മമാര്‍ ഓടിയെത്തി. അദ്ദേഹം പാദം തൊട്ട് വണങ്ങുന്നതിന് മുന്‍പേ പാദത്തില്‍ വീണ് ഞങ്ങളുടെ സങ്കടത്തിന് അറുതിവരുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് അമ്മമാരുടെ ആവശ്യം. അതിനായാണ് ഞാന്‍ എത്തിയത്. നല്ല കാലം വിദൂരമല്ല. അപ്പോഴേക്കും സമരഭൂമിയില്‍ കൃഷി ചെയ്തുണ്ടാക്കിയ കഞ്ഞിയും പയറും ശരിയാക്കി കഞ്ഞികുടിക്കാന്‍ ഏവരേയും ക്ഷണിച്ചു. സമരക്കാര്‍ക്കൊപ്പം സമരഭൂമിയില്‍ തന്നെ കഞ്ഞിയും കുടിച്ച് മണ്ണ് ചോദിച്ചു മാനം ആശിച്ച് ഉറങ്ങാതിരിക്കുന്നവര്‍ക്ക് ഒരിക്കല്‍ കൂടി യാത്ര പറഞ്ഞ് കേരളത്തിന്റെ പോരാട്ടനായകന്‍ ത്യാഗത്തിന്‍ ഭൂമിയായ ശ്രീരാമകഥകളുറങ്ങുന്ന ജഡായുമംഗലത്തേക്ക് പ്രയാണം തുടങ്ങി. ജഡായുപാറ സന്ദര്‍ശിച്ച് കോദണ്ഡസ്വാമിയെ തൊഴുത് ശബരീശസന്നിധിയിലേക്കാണ് ഇന്നത്തെ യാത്ര.
















