Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിമകള്‍ വാഴാത്ത മലപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 06:01 am IST
in Vicharam

മലപ്പുറം ജില്ല-യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമാകേണ്ട പെരുമയുള്ള സ്ഥലം-തുഞ്ചത്താചാര്യന്‍, മേലത്തൂര്‍ ഭട്ടതിരിപ്പാട്‌, പൂന്താനം, വില്വമംഗലം തുടങ്ങിയ ഭക്തകവികള്‍ക്ക്‌ ജന്മം നല്‍കിയ പുണ്യഭൂമി, മാമാങ്കത്തിന്റെ നാട്‌, നാവാമുകുന്ദന്‍, ആലത്തിയൂര്‍ ഹനുമാന്‍കാവ്‌, മാര്‍ക്കണ്ഡേയന്റെ തൃപ്പങ്ങോട്‌ ശിവക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌, ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം തളിക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ നാട്‌, മണ്‍മറഞ്ഞ സാഹിത്യ സാംസ്ക്കാരിക നായകന്മാരും കവികളും സാമൂഹ്യ പരിഷ്കര്‍ത്താക്കളുമായരുന്നി ഉറൂബ്‌, ഇടശ്ശേരി, വള്ളത്തോള്‍, കേളപ്പജി, കെ.ദാമോദരന്‍, ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌, ടി.എന്‍.ഭരതന്‍, നന്തനാര്‍, ഡോ.പി.എസ്‌.വാര്യര്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ എന്നിവരുടെ ജന്മംകൊണ്ട്‌ പവിത്രമായ ഭൂമി.

ഇന്ന്‌ ജീവിച്ചിരിക്കുന്ന മഹാകവി അക്കിത്തം, എം.ടി.വാസുദേവന്‍ നായര്‍, സി.രാധാകൃഷ്ണന്‍, ആലംകോട്‌ ലീലാ കൃഷ്ണന്‍ തുടങ്ങിഅറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി മഹാരഥന്മാര്‍ക്ക്‌ ജന്മം നല്‍കിയ നാട്‌, പിതൃതര്‍പ്പണത്തിന്‌ പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന നിളയൊഴുകും നാട്‌ ഇങ്ങനെ അഭിമാനപൂര്‍വം തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാനുള്ള പാരമ്പര്യം.

എന്നാല്‍ ഇന്ന്‌ മലപ്പുറം ജില്ലയില്‍ നടക്കുന്ന കാര്യങ്ങള്‍ സാംസ്ക്കാരിക കേരളം ലജ്ജിച്ച്‌ തല താഴ്‌ത്തി നില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു.

തിരൂര്‍ തുഞ്ചത്താചാര്യന്റെ മണ്ണില്‍ അഞ്ച്‌ വര്‍ഷം മുന്‍പ്‌ നഗരമധ്യത്തില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മിക്കാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന ഭാഷാസ്നേഹികള്‍ തീരുമാനിച്ചു. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമനെ അതിന്റെ നിര്‍മാണ ചുമതലയേല്‍പ്പിച്ചു. അദ്ദേഹത്തിന്റെ കരവിരുതില്‍ മനോഹരമായ ഒരു ശില്‍പ്പം നിര്‍മിച്ചു. ശില്‍പ്പം നഗരഹൃദയമായ സിറ്റി ജംഗ്ഷനില്‍ സ്ഥാപിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി. നിര്‍ഭാഗ്യവശാല്‍ നഗരസഭയും മുസ്ലീംലീഗും ഈ തീരുമാനത്തെ എതിര്‍ത്തു. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നിലപാടെടുത്തു. നഗരസഭയുടെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടായി. തുഞ്ചന്റെ മണ്ണില്‍ തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കാന്‍ ഭാഷാസ്നേഹികളും സാംസ്ക്കാരിക നായകന്മാരും രംഗത്തുവന്നു. എന്നാല്‍ നഗരസഭയുടെയും മുസ്ലീംലീഗിന്റെയും പ്രതിമ സ്ഥാപിക്കപ്പെട്ടില്ല. പകരംആ സ്ഥാനത്ത്‌ മനോരമ സ്ഥാപിച്ച മഷിക്കുപ്പിയും തൂവലും വന്നു. തീവ്രവാദികള്‍ക്ക്‌ കീഴടങ്ങിക്കൊണ്ട്‌ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചു. മനോഹരമായ തുഞ്ചത്താചാര്യന്റെ ശില്‍പ്പം എവിടെയോ പൊടിപിടിച്ച്‌ ആര്‍ക്കും വേണ്ടാത്ത നിലയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇത്‌ നടന്നത്‌ അഫ്ഗാനിസ്ഥാനിലല്ല. കേരളത്തിലായിരുന്നു.

കോഴിക്കോട്‌ സര്‍വകലാശാലയുടെ എംബ്ലത്തില്‍ ‘നിര്‍മായ കര്‍മ്മ ശ്രീ’ എന്ന എംബ്ലമുണ്ടായിരുന്നു. ആ എംബ്ലം തന്നെ ഒരു സുപ്രഭാതത്തില്‍ അവിടെനിന്നും എടുത്തുനീക്കപ്പെട്ടു. ഇത്‌ നീക്കം ചെയ്തതിനുപിന്നിലും അന്നത്തെ സിന്‍ഡിക്കേറ്റിന്റെ കൈയുണ്ടായിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ്‌ എംബ്ലം വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടത്‌.

കഴിഞ്ഞവര്‍ഷം തുഞ്ചത്താചാര്യന്റെ പേരിലുള്ള തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ.കോളേജില്‍ എം.എ മലയാളം കോഴ്സ്‌ അനുവദിച്ചു. ഇതോടനുബന്ധിച്ച്‌ തികച്ചും അക്കാദമിക്‌ കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഇതിന്റെ ഉദ്ഘാടന പരിപാടിയും അതോടനുബന്ധിച്ച്‌ ഒരാഴ്ച നീണ്ട്‌ നില്‍ക്കുന്ന തുടര്‍നടപടികളും മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. കഥകളി ആശാന്‍ കലാമണ്ഡലം ഗോപി പരിപാടിയുടെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നു. കഥകളിയുടെ അവതരണവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാടകക്കളരിയും മറ്റ്‌ പരിപാടികളും നടത്താന്‍ നിശ്ചയിച്ചു. ഇതിനായ്‌ രണ്ട്‌ ലക്ഷത്തോളം രൂപ ചെലവ്‌ വരുന്ന തരത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു. ഇതിന്‌ കോളേജിലെ മുഴുവന്‍ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടേയും പിന്തുണയുണ്ടായിരുന്നു.

നോട്ടീസ്‌ തയ്യാറാക്കി ഇതിന്‌ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പത്രസമ്മേളനവും നടത്തി. ഉദ്ഘാടന പരിപാടി തൊട്ട്‌ തലേദിവസം സ്ഥലം എംഎല്‍എയെ പരിപാടിക്ക്‌ ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞ്‌ (തികച്ചും അക്കാദമിക്‌ തലത്തിലാണ്‌ പരിപാടി തീരുമാനിച്ചത്‌. രാഷ്‌ട്രീയക്കാരെ ആരെയും ക്ഷണിച്ചിരുന്നില്ല) പരിപാടി നടത്തരുത്‌ എന്നും നടത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ക്ക്‌ മറുപടി പറയേണ്ടിവരും എന്ന്‌ ഭീഷണിപ്പെടുത്തി. ഈ ഭീഷണിക്ക്‌ വഴങ്ങി പരിപാടികള്‍ പൂര്‍ണമായി ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ പിന്നിലും മുസ്ലീംലീഗിന്റെ കറുത്ത കൈകളായിരുന്നു.

കഴിഞ്ഞ വിജയദശമിയോടനുബന്ധിച്ച്‌ കോഴിക്കോട്‌ സര്‍വകലാശാല ഫോക്ലേന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സരസ്വതീ ക്ഷേത്രമായ സര്‍വകലാശാലയില്‍ വിദ്യാരംഭം ചടങ്ങ്‌ നടത്താന്‍ തീരുമാനിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ.അബ്ദുള്‍ ഹമീദ്‌ ഇതിന്‌ അനുവാദം നല്‍കുകയും ചെയ്തിരുന്നു. വിദ്യാരംഭത്തിന്‌ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുവേണ്ടി പത്രങ്ങളില്‍ വാര്‍ത്തകള്‍ നല്‍കി അതിന്‌ വേണ്ട ഒരുക്കങ്ങളും തുടങ്ങി. എന്നാല്‍ വിജയദശമിക്ക്‌ രണ്ട്‌ ദിവസം മുന്‍പ്‌ പത്രത്തില്‍ വാര്‍ത്ത വന്നു. യൂണിവേഴ്സിറ്റിയിലെ വിദ്യാരംഭം ചടങ്ങ്‌ നിര്‍ത്തിവെച്ചു എന്ന്‌. ഫോക്ലോര്‍ അക്കാദമിയുമായി ബന്ധപ്പെട്ടപ്പോള്‍ സിന്‍ഡിക്കേറ്റ്‌ ഇടപെട്ട്‌ ഈ പരിപാടി യൂണിവേഴ്സിറ്റിയില്‍ നടത്തരുത്‌ എന്ന്‌ ഭീഷണിപ്പെടുത്തുകയും ഇതിന്‌ വഴങ്ങി വിദ്യാരംഭം ചടങ്ങ്‌ നിര്‍ത്തിവെക്കുകയും ചെയ്തു. മുസ്ലീംലീഗിന്‌ ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റാണ്‌ ഈ തീരുമാനമെടുത്തത്‌.

മലപ്പുറം ജില്ലയില്‍ ലോകപ്രശസ്തമായ ആര്യവൈദ്യശാലകൊണ്ട്‌ പ്രസിദ്ധമായ കോട്ടക്കല്‍. കോട്ടക്കല്‍ കോവിലകം സര്‍ക്കാരിന്‌ നല്‍കിയ സ്ഥലവും സ്ഥാപനവുമാണ്‌ കോട്ടക്കല്‍ രാജാസ്‌ ഹയര്‍ സെക്കന്ററി അടക്കമുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനമാണ്‌ രാജാസ്‌ ഹൈസ്ക്കൂള്‍. അവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പഠന പ്രവര്‍ത്തനങ്ങളുടെ പ്രൊജക്ട്‌ എന്ന രീതിയില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ ഒ.വി.വിജയന്റെ സ്മരണക്കായി. അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി മനോഹരമായ ഒരു സ്മൃതിവനം സ്കൂളിന്റെ തിരുമുറ്റത്ത്‌ തയ്യാറാക്കി. അദ്ദേഹത്തിന്റെ നോവലിലെ ‘കൂമന്‍കാവ്‌’ ആണ്‌ ഇതിലെ ഇതിവൃത്തം. അദ്ദേഹത്തിന്റെ മനോഹരമായ ശില്‍പ്പവും കഥാപാത്രങ്ങളായ കൂമനും നാഗവും എല്ലാം അടങ്ങുന്ന മനോഹരമായ ഒരു പൂങ്കാവനം നിര്‍മിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇരിക്കാനുള്ള സിമന്റ്‌ ബഞ്ചുകളും മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച്‌ ഇത്‌ മനോഹരമാക്കി. സ്കൂള്‍ പിടിഎയും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും അടങ്ങുന്ന സമിതി ഇതിന്റെ ഉദ്ഘാടനവും നിശ്ചയിച്ചു. പ്രശസ്ത കവിയും ഐഎഎസ്‌ കാരനും മലയാളം സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറുമായ ഡോ.ജയകുമാറിനെക്കൊണ്ട്‌ ഉദ്ഘാടനം ചെയ്യിക്കാനും തീരുമാനിച്ചു. അതിന്റെ നോട്ടീസ്‌ തയ്യാറാക്കിപരിപാടികളുമായി മുന്നോട്ട്‌ പോയി. ഉദ്ഘാടനത്തിന്റെ തലേദിവസം മുസ്ലീംലീഗ്‌ ഭരിക്കുന്ന കോട്ടക്കല്‍ മുനിസിപ്പാലിറ്റി ഈ സ്മൃതിവനത്തിന്റെയും ശില്‍പ്പത്തിന്റെയും ഉദ്ഘാടനത്തിന്‌ സാങ്കേതികമായ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ അനുമതി നിഷേധിച്ചു. (സര്‍ക്കാര്‍ സ്ഥലമായ സ്കൂള്‍ മുറ്റത്ത്‌ ഇത്തരം പ്രോജക്ടുകള്‍ക്ക്‌ മുനിസിപ്പാലിറ്റിയുടെ അനുവാദം ആവശ്യമില്ല എന്നതാണ്‌ പരമാര്‍ത്ഥം)വിദ്യാഭ്യാസ വകുപ്പും ഇതിനെതിരെ നിലപാടെടുത്തു. ഉദ്ഘാടനം മാറ്റിവെച്ചു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധ കൊടുങ്കാറ്റ്‌ തന്നെ ഉണ്ടായി. സാംസ്ക്കാരിക കേരളം ശക്തമായി പ്രതികരിച്ചു. കോട്ടക്കല്‍ മുനിസിപ്പാലിറ്റി ഭരിക്കുന്ന മുസ്ലീംലീഗ്‌ വെട്ടിലായി. സ്ഥലം എംഎല്‍എ അബ്ദു സമദ്‌ സമദാനിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രതിമ സ്ഥാപിക്കുന്നതിനനുകൂലമായ നിലപാടെടുത്തു. ഗത്യന്തരമില്ലാതെ മുനിസിപ്പാലിറ്റിയും കൗണ്‍സില്‍ യോഗം ചേര്‍ന്ന്‌ അനുകൂലമായ നിലപാടെടുത്തു. സാംസ്ക്കാരിക കേരളം ആശ്വാസം കൊണ്ടു. ശില്‍പ്പം ഉദ്ഘാടനത്തിന്‌ സമയമാവാത്തതിനാല്‍ ചാക്ക്‌ കൊണ്ട്‌ താല്‍ക്കാലികമായി മൂടിയിട്ടു. ഒരാഴ്ച കഴിഞ്ഞ്‌ ഏതോ പത്രക്കാര്‍ക്ക്‌ ഫോട്ടോ എടുക്കുന്നതിന്‌ വേണ്ടി മുടിയ ചാക്ക്‌ മാറ്റിയപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഞെട്ടിപ്പോയി. അഫ്ഗാനില്‍ ബുദ്ധപ്രതിമകള്‍ തകര്‍ന്ന മോഡലില്‍ ഒ.വി.വിജയന്റെ മനോഹരമായ ശില്‍പ്പത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരിക്കുന്നു. മൂക്ക്‌ ചെത്തി മാറ്റിയിരിക്കുന്നു. പ്രതിമ വികൃതമാക്കിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട്‌ സാംസ്ക്കാരിക കേരളം ഈ കൊടുംപാതകം അറിഞ്ഞു.

രാജാസ്‌ ഹൈസ്കൂളിലേക്ക്‌ മാധ്യമപ്പടയും രാഷ്‌ട്രീയ, സാംസ്ക്കാരിക പ്രവര്‍ത്തകരും ഒഴുകിയെത്തി. ശില്‍പ്പം തകര്‍ത്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ശില്‍പ്പം കേടുപാടുകള്‍ തീര്‍ത്ത്‌ ഉടന്‍ ഉദ്ഘാടനം ചെയ്യണമെന്നും ഒരേസ്വരത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നു. പ്രതിഷേധ കൊടുങ്കാറ്റുണ്ടായി. ഒ.വി.വിജയന്‍ പഠിച്ച വിദ്യാലയത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്ത സാംസ്ക്കാരിക ഫാസിസത്തിനെതിരെ, താലിബാനിസത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നെങ്കിലും മുസ്ലീംലീഗ്‌ അപ്രമാദിത്വമുള്ള ജില്ലയില്‍ ഇതുവരെയും പ്രതിമ പുനഃസ്ഥാപിക്കപ്പെട്ടില്ല. മലപ്പുറത്ത്‌ പ്രതിമകള്‍ വാഴില്ലെന്ന അഹങ്കാരം അതേപടി നിലനില്‍ക്കുന്നു.

കൊട്ടിഘോഷിച്ച്‌ ജില്ലയില്‍ തുഞ്ചത്താചാര്യന്റെ മണ്ണില്‍ മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനം നടത്തി. താല്‍ക്കാലികമായി തുഞ്ചന്‍ കോളേജില്‍നിന്നും കടമെടുത്ത സ്ഥലത്താണ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. മലയാളത്തിന്റെ മണ്ണില്‍, തുഞ്ചത്താചാര്യന്റെ മണ്ണില്‍ മലയാളം സര്‍വകലാശാലക്ക്‌ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അഥവാ ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നില്ല. എന്നാല്‍ അലിഗഢ്‌ സര്‍വകലാശാലക്ക്‌ പെരിന്തല്‍ മണ്ണയിലും ഇഫ്ലൂ ലാംഗ്യേജ്‌ യൂണിവേഴ്സിറ്റിക്ക്‌ പാണക്കാട്ടും നൂറുകണക്കിന്‌ ഏക്കര്‍ഭൂമി നല്‍കാന്‍ ഇവര്‍ക്ക്‌ പ്രയാസമുണ്ടായിട്ടില്ല. ‘മലയാളമേ ലജ്ജിക്കുക’ മലയാളം സര്‍വകലാശാല സ്ഥാപിതമായാല്‍ സ്വാഭാവികമായും തുഞ്ചത്താചാര്യന്റെ പ്രതിമ സര്‍വകലാശാലയില്‍ സ്ഥാപിക്കേണ്ടിവരും. അത്‌ വരാതിരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ്‌ തിരൂരില്‍ സ്ഥാപിക്കുന്ന തുഞ്ചത്താചാര്യന്റെ പ്രതിമക്കെതിരെയും കോട്ടക്കല്‍ രാജാസ്‌ ഹൈസ്കൂളില്‍ സ്ഥാപിച്ച ഒ.വി.വിജയന്റെ പ്രതിമ തകര്‍ത്തതിലൂടെയും മതഭീകരവാദികള്‍ ലക്ഷ്യമിടുന്നത്‌. കോട്ടക്കല്‍ ആസ്ഥാനമായി സ്ഥാപിക്കേണ്ട ആയുര്‍വേദ സര്‍വകലാശാലയും കടലാസില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണ്‌.

തുഞ്ചന്‍പറമ്പ്‌ മലയാള ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. മേല്‍പ്പത്തൂര്‍ ഇല്ലപ്പറമ്പ്‌ കാട്‌ പിടിച്ച്‌ കിടക്കുന്നു. പൂന്താനം ഇല്ലം വിവാദ കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നു. വില്വമംഗലം ഇല്ലം ആര്‍ക്കും വേണ്ടാത്ത രീതിയില്‍ അവഗണിക്കപ്പെട്ടു കിടക്കുന്നു. ഇത്തരം സാംസ്ക്കാരിക കേന്ദ്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തുന്നില്ല. അല്ലെങ്കില്‍ ആരെയൊക്കെയോ ഭയന്ന്‌ ഒന്നും ചെയ്യുന്നില്ല. ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രങ്ങളും പ്രതിമകളും തകര്‍ത്ത്‌ ജില്ലയിലെ താലിബാന്‍ കേന്ദ്രമാക്കി മാറ്റാനാണ്‌ മുസ്ലീംലീഗും തീവ്രവാദികളും ശ്രമിക്കുന്നത്‌.

ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ദേശസ്നേഹികള്‍ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം ജില്ല ദേശദ്രോഹികളുടേയും താലിബാനിസ്റ്റുകളുടേയും കൈകളില്‍ അമരും. സാംസ്ക്കാരിക പാരമ്പര്യവും മഹത്തായ പൈതൃകവും ധീരമായ പോരാട്ടത്തിന്റെ വീര്യവും അദമ്യമായ ഇച്ഛാശക്തിയും ഉള്ള ഈ മണ്ണില്‍, ദേശസ്നേഹത്തിന്റെ സാംസ്ക്കാരിക നവോത്ഥാനത്തിന്റെ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ശംഖനാദം ഉയരണം. അതിനുള്ള നാളുകളായിരിക്കട്ടെ ഇനിയുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.