പാറശ്ശാല: പാറശ്ശാല പോലീസ് സ്റ്റേഷനില്‍ കേസ്സ് ഒത്തുതീര്‍പ്പാക്കുന്നതിന് സമാന്തരലോബികള്. കൈക്കൂലിക്ക് പുതിയ പേരു നല്‍കിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്നവരില്‍ നിന്നും തുക തട്ടിയെടുക്കുന്നത്. കാരുണ്യ ഫണ്ടിലേക്കേന്ന വ്യാജേനയാണ് സംഭാവന തുക വാങ്ങുന്നത്. വാഹന സംബന്ധമായ കേസ്സുകള്‍, പ്രതി പട്ടികയില്‍ പെട്ടവരെ ഒഴിവാക്കല്‍, വകുപ്പുകള്‍ കുറച്ചുള്ള കേസ് രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയവയാണ് ലോബികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. കൈമടക്ക് വാങ്ങി കേസ് ഒതുക്കിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയും ഒരാളെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണകഷിയിലെ ചില നേതാക്കള്‍ ഇടപെട്ട് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് നേതൃത്വം നല്കുന്ന ഹെഡ്കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ രാവിലെ വന്‍ തിരക്കാണ്. മൂന്ന് വര്‍ഷം മാത്രം ഒരു പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നവര്‍ വര്‍ഷങ്ങളായി തുടരുന്നു. സംസ്ഥാന അതിര്‍ത്തിയിലെ സ്റ്റേഷനായതിനാല്‍ കൈക്കൂലി ഇനത്തില്‍ വന്‍തുകകള്‍ ലഭിക്കും എന്നതിനാലാണ് പാറശ്ശാല സ്റ്റേഷന്‍വിട്ട് പോകാന്‍ ഇവര്‍ മടികാണിക്കുന്നത്.
അടുത്തകാലത്ത് വാഹനത്തിന്റെ ആര്‍സി ബുക്ക് നഷ്ടമായതിന് നിയമപ്രകാരമുള്ള നടപടി പൂര്‍ത്തിയാക്കി പോലീസ് റിപ്പോര്‍ട്ടിനെത്തിയ യുവാവിനോട് 4000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുകയില്ലെന്ന് അറിയിച്ചപ്പോള്‍ കാരുണ്യ ഫണ്ടിലേക്ക് എന്തെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കയ്യില്‍ നിന്നും 200 രൂപവാങ്ങി നല്‍കിയശേഷമാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.സ്റ്റേഷനിലെ കാരുണ്യ ഫണ്ടിനെക്കുറിച്ച് സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥനെ അറിയിച്ചെങ്കിലും അങ്ങനെയൊരു ഫണ്ടില്ലായെന്നാണ് മറുപടി.
ധനുവച്ചപുരം ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥി=നികളടക്കം നാല് പേര് ചേര്‍ന്ന് റാഗ്ചെയ്ത കേസും പോലീസ് അട്ടിമറിച്ചതായി ആരോപണമുണ്ട്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ മാറ്റി നിസ്സാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: