നെയ്യാറ്റിന്‍കര: ബിജെപിയുടെ പിഡബ്ല്യുയുഡി മാര്‍ച്ചിനു നേരെ പോലീസിന്റെ അതിക്രമം. നെയ്യാറ്റിന്‍കര നഗരസഭയിലെയും അനുബന്ധ പ്രദേശങ്ങളിലെയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമായി തീര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പിഡബ്ല്യുയുഡി മാര്‍ച്ചിനു നേരെയാണ് പോലീസിന്റെ അതിക്രമം.
നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച സമാധാനപരമായ ജനകീയ മാര്‍ച്ചിനു നേരെ യാതൊരു പ്രകോപനവുംകൂടാതെ പോലീസ് ബലം പ്രയോഗിച്ച് തടയുകയും പിഡബ്ല്യുയുഡി അധികൃതര്‍ക്ക് നിവേദനം നല്‍കുവാന്‍പോയ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തു.
പിഡബ്ല്യുയുഡി മാര്‍ച്ചിന്റെ സമാപനയോഗത്തില്‍ ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം ജന.സെക്രട്ടറി അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി ജില്ലാസെക്രട്ടറി ശ്രീകുമാരി, ന്യൂനപക്ഷ മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി, ബിജെപി മണ്ഡലം ജന. സെക്രട്ടറി മഞ്ചത്തല സുരേഷ്, മണ്ഡലംസെക്രട്ടറി രാജേന്ദ്രന്, മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രഞ്ചിത്ത് ചന്ദ്രന്,ബിജെപി നേതാക്കളായ ശ്രീകുമാര്‍, കൂട്ടപ്പന മഹേഷ്, ആലംപൊറ്റ ശ്രീകുമാര്‍, അരംഗമുഗള്‍ സന്തോഷ്, കൃഷ്ണന്‍നായര്‍, പ്രശാന്ത്, കാന്തല്ലൂര്‍ സജി, നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍മാരായ ഷിബു രാജ് കൃഷ്ണ, അഡ്വ. സ്വപ്നജിത്ത് എന്നിവര്‍ പങ്കെടുത്തു.
സമാധാനപരമായ മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ യോഗം പ്രതിഷേധിച്ചു. വരുംദിവസങ്ങളില്‍ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര പിഡബ്ല്യുയുഡി ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: