അടൂര്‍: ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിക്ക് രക്ഷപ്പെടാനും മറ്റും സഹായം ചെയ്തു കൊടുത്ത രണ്ടു പേരെ പോലീസ് പിടികൂടി. വള്ളിക്കാവ് ക്ലാപ്പന കോട്ടക്കുപുറം ബാബു മന്ദിരം വീട്ടില്‍ ബിനു എന്നു വിളിക്കുന്ന മണികണ്ഠന് (36), ക്ലാപ്പന ഗംഗയില്‍ റിജില്‍ (32) എന്നിവരെയാണ് കേസന്വേഷിക്കുന്ന തിരുവല്ല ഡി.വൈ.എസ്.പി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്ന വള്ളിക്കാവ് ക്ലാപ്പന ക്ഷേത്രത്തിനു സമീപം വെള്ളാപ്പള്ളിയില്‍ വീട്ടില്‍ സന്തോഷ് (35)ന് ഒന്നര ലക്ഷം രൂപ നല്‍കുകയും സന്തോഷിന്റെ ഭാര്യക്ക് പുതിയ മൊബൈല്‍ഫോണും സിംകാര്‍ഡും വാങ്ങി നല്കിയ കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: