Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരംകുത്തിയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 08:53 pm IST
in Samskriti

ശബരിപീഠത്തില്‍നിന്നും ഒരു കിലോമീറ്റര്‍ ചെന്നാല്‍ ശരംകുത്തിയിലെത്താം. കന്നി അയ്യപ്പന്മാര്‍ ഇവിടെ ശരക്കോല്‍ കുത്തി നമസ്‌കരിക്കും. സ്വാമിമാര്‍ നാളികേരം ഉടച്ച് കര്‍പ്പൂരാരതി നടത്തും. ഇത് ശബരിമല യാത്രയിലെ ആറാമത്തെ കോട്ടയാണ്.

ഉദയനനെയും സംഘത്തെയും വധിച്ചശേഷം പമ്പയിലെ വിജയാഘോഷവും ബലിതര്‍പ്പണവും കഴിഞ്ഞ് ധര്‍മശാസ്താ ക്ഷേത്ര പുനരുദ്ധാരണത്തിനായി പുറപ്പെട്ട അയ്യപ്പസ്വാമിയും ധര്‍മഭടന്മാരും ശബരിപീഠത്തിലെത്തി ശബരിയെയും മാതംഗമഹര്‍ഷിയെയും മറ്റു ഋഷീശ്വരന്മാരെയും രാമ-ലക്ഷ്മണന്മാരെയും മനസാ പൂജിച്ച് വിശ്രമിച്ചതിനുശേഷം ശരംകുത്തിയിലെത്തി ആയുധങ്ങളെല്ലാം ഉപേക്ഷിച്ചു. ഇതിന്റെ സ്മരണയ്‌ക്കായാണ് കന്നി അയ്യപ്പന്മാര്‍ എരുമേലിയില്‍നിന്നും കൊണ്ടുവരുന്ന ശരക്കോലുകള്‍ ഇവിടെ കുത്തിവയ്‌ക്കുന്നത്.

ആല്‍, സൃഷ്ടി സംഹാരമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പ്രതീകമാണ്. ”മൂലതോ ബ്രഹ്മരൂപായ, മധ്യതോ വിഷ്ണുരൂപിണേ, അഗ്രതോ ശിവരൂപായ, വൃക്ഷരാജായ തേ നമഃ” എന്നാണ് ആലിനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലുന്ന മന്ത്രം.

ഭൗതികമായ എല്ലാ സംരക്ഷണോപാധികളും സൃഷ്ടിസ്ഥിതി സംഹാരമൂര്‍ത്തികളുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ച് ശാശ്വതമായ ബ്രഹ്മസ്വരൂപത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ് എന്നതിന്റെ സൂചനകൂടിയാണ് ശരക്കോല്‍ സമര്‍പ്പണം. അയ്യപ്പസ്വാമിയില്‍ സര്‍വവും സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് ഭൗതികമായ സംരക്ഷണോപാധികളുടെ ആവശ്യമില്ലെന്നതിന്റെ തെളിവാണ് കന്നി അയ്യപ്പന്മാര്‍ മാത്രം ശരക്കോല്‍ കുത്തിയാല്‍ മതിയെന്ന ആചാരത്തിന്റെ അടിസ്ഥാനം.

സ്വാമിമാര്‍ ഇവിടെ നാളികേരമുടയ്‌ക്കുന്നത് ശരീരഭാവത്തെ ഉപേക്ഷിക്കുന്നതിന്റെ പ്രതീകമാണ്. കര്‍പ്പൂരം എരിഞ്ഞുതീര്‍ന്നാല്‍ സുഗന്ധമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. അന്തഃകരണത്തിലെ കാമന എരിഞ്ഞുതീര്‍ന്നാല്‍ സുഗന്ധമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഭക്തിയുടെ സുഗന്ധം മാത്രമേ ഉണ്ടാകൂ. അതായത് ജീവഭാവം ഒഴിഞ്ഞ് ഭക്തിയിലൂടെ ശാശ്വതമായ മുക്തി കൈവരിക്കുകയാണ് സ്വാമിമാരുടെ ലക്ഷ്യം.

വില്ല് പ്രണവമാണ്. ശരം ബുദ്ധിയും. ഏതിനെയാണോ ലക്ഷ്യമാക്കുന്നത് അത് ബ്രഹ്മമാണ്. ശരിയായ ലക്ഷ്യത്തിലേക്ക് എയ്തുകൊള്ളിക്കണം. ശരം ലക്ഷ്യത്തില്‍ തറയ്‌ക്കുന്നതുപോലെ ബുദ്ധി ലക്ഷ്യമായ ബ്രഹ്മത്തില്‍ ഏകീകരിച്ച് ഉറയ്‌ക്കണം. ആ ബ്രഹ്മത്തെ ലക്ഷ്യമാക്കി പ്രണവം ജപിക്കുന്നതിന്റെ പ്രതീകമായി വേണം ശരംകുത്തിയില്‍ ശരം നിക്ഷേപിക്കുന്നതിനെ കാണേണ്ടത്. ധര്‍മശാസ്താവ് മഹിഷി മര്‍ദ്ദനത്തിനുശേഷം, മഹിഷിയുടെ ഉടല്‍നിന്നും ഉത്ഭവിച്ച ദേവീസ്വരൂപമായ മാളികപ്പുറത്തമ്മ ധര്‍മശാസ്താവിനെ ഭര്‍ത്താവായി ലഭിക്കണമെന്ന് ആഗ്രഹിച്ചുവത്രെ. എന്നാല്‍ താന്‍ നിത്യബ്രഹ്മചാരിയാണെന്നും ഭക്തര്‍ക്ക് മുക്തി നല്‍കുന്നതിനാണ് ശബരിമലയില്‍ കുടികൊള്ളുന്നതെന്നും അറിയിച്ചു. കന്നി അയ്യപ്പന്മാര്‍ തന്നെ ദര്‍ശിക്കാന്‍ എത്താത്ത കാലത്ത് ഭാര്യയായി സ്വീകരിച്ചുകൊള്ളാമെന്ന് അറിയിച്ചുവത്രെ.

എന്നാല്‍ കന്നി അയ്യപ്പന്മാരുടെ സംഖ്യ വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. ആല്‍ത്തറ ശരക്കോലുകളാല്‍ നിറയുന്നു. മകരസംക്രമ ഉത്സവവേളയില്‍ ഒരുദിവസം മാളികപ്പുറത്തമ്മ ശരംകുത്തി വന്ന് ശരക്കോല്‍ ദര്‍ശിച്ച് നിരാശയോടെ മടങ്ങുന്നതായി സങ്കല്പിച്ചുവരുന്നു.

സമ്പാദകന്‍: ബാലന്‍ പൂതേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

World

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

World

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.