Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാരത്തിന്റെ ഉത്തമപുത്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 05:57 pm IST
inVaradyam

ഭാരത്തിന്റെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ അഗ്രേസനനായിരുന്ന ശ്രീബസവേശ്വരന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സ്ഥാപിച്ചപ്പോള്‍ ഭാരതത്തിന്റെ അഭിമാനമാണ് വനോളമുയര്‍ന്നത്. സൂര്യനസ്തമിക്കാത്ത ഒരു രാജ്യത്തിന്റെ കോളനിയായിരുന്ന ഭാരത്തിലെ ഒരുത്തമപുത്രനെയാണ് ഇതിലൂടെ ലോകം അംഗീകരിച്ച് ആദരിക്കുന്നതെന്നും മോദി പ്രസ്താവിച്ചു. ബസവേശ്വരന്റെ ഐതിഹാസികമായ ജീവിതത്തേയും ദീര്‍ഘവീക്ഷണത്തേയും വചനസാഹിത്യത്തേയും ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സവിസ്തരമെഴുതുകയും സംപ്രേക്ഷണം നടത്തുകയും ചെയ്തു. ത്രികാലജ്ഞാനിയും ഉല്‍പതിഷ്ണുവുമായ ആ ക്രാന്തദര്‍ശിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളെ ഏറെ ആശ്ചര്യപൂര്‍വ്വമാണ് ലോകമിന്ന് നിരീക്ഷിക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പൂര്‍വമധ്യത്തില്‍ ജനിച്ച ഈ കര്‍മയോഗി സുഖങ്ങളെയെല്ലാം പരിത്യജിച്ച് ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പ്രവേശിച്ചു. അന്ധവിശ്വാസങ്ങളേയും അനാചാര ദുരാചാങ്ങളേയും നിശിതമായി ചോദ്യം ചെയ്തു. മനനവും പഠനവും അദ്ദേഹം ജീവിതചര്യയാക്കി. സാമൂഹ്യകാഴ്ചപ്പാട് രൂപപ്പെടുത്തുവാന്‍ ലൗകിക ആദ്ധ്യാത്മിക വിഷയങ്ങളെ സംയോജിപ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. തല്‍ഫലമായി അതിനൊരു വേദിയുണ്ടാക്കാനും ജാതി-മത-വര്‍ണ ലിംഗ-തൊഴില്‍ വ്യത്യാസമില്ലാതെ ഒരു ജനാധിപത്യവ്യവസ്ഥിതി അനിവാര്യമാണെന്നും അദ്ദേഹം മനസ്സിലാക്കി. അങ്ങനെ 1157-ല്‍ അനുഭവമണ്ഡലം സ്ഥാപിക്കുകയും ചെയ്തു. ഭാരതത്തിലെ പ്രാചീന ജനപ്രതിനിധിസഭയായി അത് ഇന്ന് അംഗീകരിക്കപ്പെടുന്നു. 300 ല്‍പ്പരം അംഗങ്ങള്‍ അനുഭവമണ്ഡലത്തിലുണ്ടായിരുന്നു. അതില്‍ മുപ്പതില്‍ അധികം വനിതകള്‍ ആയിരുന്നുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിന് 21-ാം നൂറ്റാണ്ടില്‍പ്പോലും വിമുഖത കാട്ടുന്നവര്‍ക്ക് ശ്രീബസവേശ്വരന്റെ കാഴ്ചപ്പാട് അസഹനീയമായിത്തോന്നാം. ഏതു മേഖലയിലും സ്ത്രീ പുരുഷനൊപ്പം കഴിവുള്ളവളാണെന്ന ബസവന്റെ ചിന്താധാര എത്ര പുരോഗമനപരമെന്നേ പറയേണ്ടൂ!.

അനുഭവ മണ്ഡലം ഒരു തുറന്ന സര്‍വകലാശാലയായിരുന്നു. അതിലുപരി ലോകത്തിലെ തന്നെ ആദ്യമായി രൂപീകരിക്കപ്പെട്ട ജനപ്രതിനിധിസഭയുമായിരുന്നു. അനുഭവമണ്ഡലത്തിലെ നടപടി ക്രമങ്ങളില്‍ ജാതി-മത ഭേദവുമില്ലായിരുന്നു. തൊഴിലിലോ, ജാതിയിലോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുത്ത് തങ്ങളുടെ വ്യക്തിത്വത്തേയും അഭിപ്രായങ്ങളേയും അവകാശങ്ങളേയും സാര്‍ത്ഥകമാക്കുവാനുള്ള ഒരു സഭയുമായിരുന്നു. ആ സഭയുടെ അധ്യക്ഷന്‍ അല്ലമപ്രഭുവുമായിരുന്നു. മഹാപണ്ഡിതനും ആദ്ധ്യാത്മിക ചിന്തകനും യോഗീശ്വരനുമായിരുന്ന അല്ലമപ്രഭു സദാപ്രസന്നവദനനും ക്ഷമാശീലനുമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉപാദ്ധ്യക്ഷന്‍ ബസവേശ്വരനും കാര്യദര്‍ശി ചെന്നൈ ബസവണ്ണനുമായിരുന്നുവെന്നും ചരിത്രരേഖകള്‍ പറയുന്നു. ആദ്ധ്യാമികവും ഭൗതികവുമായ കാര്യങ്ങളില്‍ സംവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. അതില്‍ നിന്നൊക്കെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റുമാണ് പില്‍ക്കാലത്ത് ചരിത്രത്തിലിടം നേടിയ വചനസാഹിത്യങ്ങളായിത്തീര്‍ന്നത്. ആദ്ധ്യാത്മികതയും ലൗകികതയും പരസ്പരം പൂരകങ്ങളാണെന്നും അവ പൂര്‍ണമായെങ്കില്‍ മാത്രമേ മനുഷ്യജീവിതത്തിന് ഉല്‍കൃഷ്ടതയുണ്ടാകൂ എന്നും ബസവന്‍ കല്‍പ്പിച്ചിരുന്നു. തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ചും അവിടെ സംവാദമുണ്ടായി. കായക സിദ്ധാന്തം അതില്‍ നിന്നും ഉണ്ടായതാണെന്ന് ചരിത്രം പറയുന്നു.

തൊഴിലിലധിഷ്ഠിതനായാല്‍

ഗുരുദര്‍ശനം പോലും മറക്കുക

ലിംഗപൂജയേയും മറന്നേക്കുക

ജംഗമം മുന്നിലുണ്ടെങ്കിലും

കെട്ടുപാടുകളെ പൊട്ടിക്കണം

തൊഴില്‍തന്നെ കൈലാസമായതിനാല്‍

അമരേശ്വരന്‍ ലിംഗമായിടും തൊഴിലില്‍

തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇതില്‍പ്പരം ഉന്നതചിന്തയെന്താണുള്ളത്?.

വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നും ബസവേശ്വരന്‍ സിദ്ധാന്തിച്ചു. അതുപോലെ സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ച് ഏറെ അദ്ദേഹം എഴുതുകയും പ്രവര്‍ത്തിക്കുകയും മാതൃക കാണിക്കുകയും ചെയ്തു. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുകതന്നെ വേണമെന്നും സ്വാര്‍ത്ഥതയും പൂഴ്‌ത്തിവയ്‌പ്പും ദൈവഹിതമല്ലെന്നും ബസവേശ്വരന്‍ സിദ്ധാന്തിച്ചു.

കവിയെന്ന നിലയിലും ഭരണകര്‍ത്താവ് എന്ന നിലയിലും അദ്ദേഹം ഏറെ പ്രശസ്തനായി. ഭാരതം കണ്ടിട്ടുള്ളതില്‍വച്ചേറ്റവും ദാര്‍ശനികനായ ഈ കര്‍മയോഗിയെ ഭാരതത്തിന് പുറത്തുനിന്നും ഇന്ന് ആള്‍ക്കാര്‍ പ്രണമിക്കുന്നു. ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ച് നാണയമിറക്കുകയും ഭാരത പാര്‍ലമെന്റില്‍ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. ഈ കര്‍മയോഗിയുടെ സിദ്ധാന്തപരമായ കാഴ്ചപാടുകള്‍ക്ക് 850 വര്‍ഷത്തെ പഴക്കമുള്ളതായി ആരും കാണുന്നില്ല. മറിച്ച് കാലാതീതമായ കാഴ്ചപ്പാടുകളും അതിന്റെ പ്രയോക്താവുമായിരുന്നു ബസവേശ്വരന്‍ എന്ന് നിസംശയം പറയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.