പത്തനംതിട്ട: തണ്ണിത്തോട്ടില്‍ പീഡനത്തിനിരയായ ഭിന്നശേഷിക്കാരിയായ യുവതിയെ സ്റ്റേഷനില്‍ വിളിച്ച് മൊഴിയെടുക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിനിടയാക്കി.
ഇന്നലെ രാവിലെയാണ് അന്വേഷണ ചുമതലയുള്ള കോന്നി സിഐയുടെ ഓഫീസിലേക്ക് മാനസികാസ്വാസ്ഥമുള്ള യുവതിയെ വിളിച്ചു വരുത്തിയത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിക്കുകയും മൊഴിയെടുക്കാന്‍ എത്തിയ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥയെ മൂന്നു മണിക്കൂറോളം തടഞ്ഞു വയ്ക്കുകയും ചെയ്തു.
പ്രതിഷേധത്തെ തുടര്‍ന്ന് അസ്വാസ്ഥ്യയായ യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. തുടര്‍ന്ന് വൈകിട്ടോടെ തണ്ണിത്തോട്ടെ വീട്ടിലെത്തി മൊഴിയെടുത്തു. സംഭവത്തെപറ്റി ഉടന്‍ തന്നെ റിപ്പോര്‍ട് സമര്‍പ്പിക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ വകുപ്പ് ഡയരക്ടറോട് അടിയന്തിര റിപ്പോര്‍ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: