പത്തനംതിട്ട: അടൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന നാലു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ വിഷ്ണു, ഹരിലാല്‍, ശ്യാംരാജ്, അരുണ്‍ എന്നിവരെയാണ് ഇന്നലെ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി കെ.ജയകുമാര്‍ കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പിനും തുടര്‍ അന്വേഷണങ്ങള്‍ക്കുമായി നാലുദിവസത്തേക്കാണ് ഇവരെ പോലീസ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.
പീഡനവുമായി ബന്ധപ്പെട്ട് ശൂരനാട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കൊല്ലം കോടതിയില്‍ കൊട്ടാരക്കര ഡിവൈഎസ്പി അനില്‍ദാസ് നല്‍കിയിരിക്കുന്ന അപേക്ഷ ഇന്നു പരിഗണിച്ചേക്കും. പീഡനത്തിനിരയായ ഒരു കുട്ടിയെ വിട്ടുകിട്ടുന്നതിനായി മാതാവ് നല്‍കിയിരിക്കുന്ന അപേക്ഷയിലും കോടതി ഇന്നു വിധി പറഞ്ഞേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: