പത്തനാപുരം: കോണ്‍ക്രീറ്റ് ചെയത് ദിവസങ്ങള്‍ക്കുളളില്‍ റോഡ് തകര്‍ന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുളപ്പുറം വാര്‍ഡിലെ കുളപ്പുറം-പള്ളിച്ചിറ റോഡാണ് കോണ്‍ക്രീറ്റ് ചെയ്ത് ദിവസങ്ങള്‍ക്കുളളില്‍ തകര്‍ന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചിലവഴിച്ചായിരുന്നു റോഡ് നിര്‍മ്മാണം. മഴ സമയത്ത് ചെളിവെള്ളം കെട്ടി നിന്നപ്പോള്‍ വേണ്ട രീതിയില്‍ മെറ്റല്‍ പാകാതെ കോണ്‍ക്രീറ്റ് നടത്തുകയായിരുന്നു. കൂടാതെ ഈ റോഡിന്റെ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന സാധനസാമഗ്രികള്‍ ഉദ്യോഗസ്ഥരുടേയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെയും ഒത്താശയോടെ കരാറുകാരന്‍ മറ്റ് നിര്‍മ്മാണസ്ഥലത്തേക്ക് മറിച്ചു കടത്തിയതായും ആക്ഷേപമുണ്ട്. റോഡിനു സമീപത്തായി ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരിച്ച പള്ളിച്ചിറ കുളവും കാടുമൂടി നശിച്ച നിലയിലാണ്.
















